24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗാന്ധിയൻ ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു
Uncategorized

ഗാന്ധിയൻ ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു

ഇരിട്ടി : ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ രണ്ടാഴ്ചക്കാലം നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി ഗാന്ധിയൻ ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു . കോളേജിലെ കെ.പി. നൂറുദ്ദീൻ സാഹിബ് സെൻട്രൽ ലൈബ്രറിയിൽ നടന്ന പരിപാടി ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ . ആർ. സ്വരൂപ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രമോദ് വെള്ളച്ചാൽ, കോളേജ് ജൂനിയർ സൂപ്രണ്ട് എൻ. സത്യാനന്ദൻ എന്നിവർ സംസാരിച്ചു. കോളേജ് ലൈബ്രെറിയൻ ഡോ. എം. ലിനിഷ സ്വാഗതവും, അനുഗ്രീത നന്ദിയും പറഞ്ഞു. ലൈബ്രറിയിലെ ഗാന്ധിജിയുമായി ബന്ധപ്പെട്ട നൂറോളം പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.

Related posts

കുട്ടികളടക്കം രോഗികൾ, എല്ലാവർക്കും മരുന്നുണ്ട്, വർഷങ്ങളായി ചികിത്സ’; ഏലപ്പാറയിൽ വ്യാജ ഡോക്ടർ പിടിയിൽ

Aswathi Kottiyoor

തീ വീണ്ടും പിടിച്ചേക്കാം; എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ല: പി.രാജീവ്

Aswathi Kottiyoor

ആലപ്പുഴയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ചു;സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു

WordPress Image Lightbox