23.5 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • വനം വകുപ്പ് ആർ ആർ ടി ഓഫീസിലേക്ക് എ കെ എസ് മാർച്ച് നടത്തി.
Uncategorized

വനം വകുപ്പ് ആർ ആർ ടി ഓഫീസിലേക്ക് എ കെ എസ് മാർച്ച് നടത്തി.

ഇരിട്ടി : ആനമതിൽ പൂർത്തിയാകുന്നത് വരെ വന്യജീവികളിൽ നിന്നും ആദിവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി ആറളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം ആർ ആർ ടി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എ കെ എസ് ജില്ലാ സെക്രട്ടറി കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. എ കെ എസ് ജില്ലാ കമ്മറ്റി അംഗം എ. ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റിയംഗം കെ. കെ. ജനാർദ്ദനൻ , ആറളം ഫാം ലോക്കൽ സെക്രട്ടറി പി. കെ. രാമചന്ദ്രൻ, കെ. എ. ജോസ്, കോട്ടി കൃഷ്ണൻ, സംസ്ഥാന കമ്മറ്റി അംഗം ടി. സി. ലക്ഷ്മി, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.

Related posts

മട്ടന്നൂർ കോളേജിൽ റൂസ 2.0 ബിൽഡിംഗ് ഉദ്ഘാടനം നാളെ

Aswathi Kottiyoor

അടക്കാത്തോട് ഗവ. യു.പി സ്കൂളിൽ യോഗാ ദിനവും ലോക സംഗീത ദിനവും ആചരിച്ചു

Aswathi Kottiyoor

പ്രശസ്ത ചിത്രകാരൻ പി ശരത് ചന്ദ്രൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox