26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • പട്ടികവിഭാഗം വിദ്യാർഥികൾക്ക്‌ ജർമനിയിൽ നഴ്‌സിങ് പഠനമൊരുക്കും: മന്ത്രി
Uncategorized

പട്ടികവിഭാഗം വിദ്യാർഥികൾക്ക്‌ ജർമനിയിൽ നഴ്‌സിങ് പഠനമൊരുക്കും: മന്ത്രി

പട്ടികജാതി, വർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക്‌ ജർമനിയിൽ നഴ്‌സിങ് പഠനത്തിന്‌ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന്‌ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പട്ടികവിഭാഗ, പിന്നാക്ക വികസന വകുപ്പുകൾ ഒഡെപെക്കുമായി ചേർന്നു നടപ്പാക്കുന്ന ഉന്നതി സ്‌കോളർഷിപ് പദ്ധതിയുടെ പ്രഖ്യാപനവും വെബ്‌സൈറ്റ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പഠനശേഷം 55 ലക്ഷം രൂപവരെ വാർഷിക വരുമാനത്തിൽ ജർമനിയിൽ നഴ്‌സായി ജോലി ലഭിക്കും. 35 ലക്ഷം രൂപയാണ്‌ ഫീസായി വേണ്ടിവരിക. ഈ തുക പലിശയില്ലാതെയോ ചെറിയ പലിശയ്‌ക്കോ വായ്പയായി നൽകാൻ എസ്‌സി–- എസ്‌ടി കോർപറേഷൻ തയ്യാറായാൽ നിരവധി വിദ്യാർഥികൾക്ക്‌ പഠനത്തിന് അവസരമൊരുങ്ങും.

ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം പട്ടിക വിഭാഗത്തിൽപ്പെടുന്ന 425 പേരെ വിദേശ സർവകലാശാലകളിൽ പഠനത്തിന്‌ അയച്ചു. ഈവർഷം 310 പേർക്ക്‌ സൗകര്യമൊരുക്കുന്നുണ്ട്. ആഗോള റാങ്കിങ്ങിൽ അഞ്ഞൂറിനുള്ളിൽ വരുന്ന മികച്ച സർവകലാശാലയിലേക്കാണ് ഇവരെ പഠനത്തിന്‌ അയക്കുന്നത്. വിദേശത്തു പഠിക്കുമ്പോൾ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ഉണ്ടാകുന്ന ആശങ്ക പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഡെപെക്കുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശ പഠന സ്‌കോളർഷിപ് ലഭിക്കാൻ www.odepc.net/unnathi വെബ്‌സൈറ്റ്‌ വഴി രജിസ്റ്റർ ചെയ്യാം.

അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ഒഡെപെക് ചെയർമാൻ കെ പി അനിൽകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പട്ടികവിഭാഗ വികസന ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ, ഒഡെപെക് എംഡി കെ എ അനൂപ് എന്നിവർ സംസാരിച്ചു.

Related posts

ക​ന്ന​ഡ സൂ​പ്പ​ര്‍ താ​രം പു​നീ​ത് രാ​ജ്‍​കു​മാ​ർ (46) അ​ന്ത​രി​ച്ചു.

Aswathi Kottiyoor

കന്യാകുമാരിയിൽ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി

Aswathi Kottiyoor

വിവാഹവീട്ടിൽ ഭീകരാന്തരീക്ഷം, വാളുമായെത്തിയ ഗുണ്ടകൾ വീട്ടുകാരെ ആക്രമിച്ച് വധുവിനെ കടത്താന്‍ ശ്രമിച്ചു

Aswathi Kottiyoor
WordPress Image Lightbox