24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇന്ത്യയിലെ 20 യൂണിവേഴ്‌സിറ്റികള്‍ വ്യാജം,കൂടുതലുള്ളത് ഡല്‍ഹിയിൽ
Uncategorized

ഇന്ത്യയിലെ 20 യൂണിവേഴ്‌സിറ്റികള്‍ വ്യാജം,കൂടുതലുള്ളത് ഡല്‍ഹിയിൽ

ഇന്ത്യയിലെ 20 യൂണിവേഴ്‌സിറ്റികള്‍ വ്യാജമാണെന്നും ഇത്തരം സ്ഥാപങ്ങള്‍ കൂടുതലുള്ളത് ഡല്‍ഹിയിലാണെന്നും യുജിസി. കേരളമുള്‍പ്പെടെ മറ്റ് ആറ് സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളും പട്ടികയിലുണ്ട്.

ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്. വ്യാജ സര്‍വകലാശാല ആണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി ) കത്തയച്ചു.

ഇത്തരം സ്ഥാപനങ്ങളുടെ വഞ്ചനാപരമായ പ്രവൃത്തിക്ക് നിരവധി വിദ്യാര്‍ത്ഥികള്‍ ഇരകളാകുന്നത് ആശങ്കാജനകമാണെന്നും കത്തില്‍ പറയുന്നു. ഒരു ബിരുദവും നല്‍കുന്നില്ലെന്ന് കാണിച്ച് 15 ദിവസത്തിനകം എല്ലാ വിസിമാരും പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും യുജിസി വ്യക്തമാക്കി.

വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ ഡല്‍ഹിയില്‍ നിന്നുള്ള എട്ട് സ്ഥാപനങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നാല്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും കേരളം, കര്‍ണാടക, മഹാരാഷ്ട്ര , പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ഓരോന്നും ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി ആണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Related posts

കേരളീയം ധൂര്‍ത്ത്’; സര്‍ക്കാര്‍ മനസാക്ഷിയില്ലാതെ കോടികള്‍ ചെലവിടുന്നുവെന്ന് വി ഡി സതീശൻ

Aswathi Kottiyoor

ഒപ്പമില്ല ആല്‍ബര്‍ട്ട്‌; ഹൃദയം തകർന്ന് സൈബല്ലയും മരീറ്റയും സുഡാനിൽനിന്ന് കൊച്ചിയിലെത്തി

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

WordPress Image Lightbox