24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിലെ സ്വീഡ് ക്ലബ്ബ് അംഗങ്ങൾ ശ്രീ ഷിജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ മാലിന്യം ശേഖരിച്ച് നൽകി.
Uncategorized

ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിലെ സ്വീഡ് ക്ലബ്ബ് അംഗങ്ങൾ ശ്രീ ഷിജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ മാലിന്യം ശേഖരിച്ച് നൽകി.

ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിലെ സ്വീഡ് ക്ലബ്ബ് അംഗങ്ങൾ ശ്രീ ഷിജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് വിവിധ ബിന്നുകളിലാക്കി വച്ചിരുന്നു. ഈ മാലിന്യങ്ങൾ 4.10.23 ബുധനാഴ്ച രാവിലെ മാലിന്യങ്ങൾ ശേഖരിക്കാൻ വന്നവർക്ക് കൈമാറി.
ആസാം സ്വദേശികളായ ശ്രീ ഷെയ്ഖ്തുൽ ഇസ്ലാം
ശ്രീ. അഷാർ അലി എന്നിവരാണ് സ്കൂളിൽ വന്ന് മാലിന്യങ്ങൾ ശേഖരിച്ചത്.
നമ്മുടെ നാട്ടിൽ വർധിച്ചു വരുന്ന മാലിന്യങ്ങളും കുപ്പികളും ഒരു പരിധിവരെ ഇവർ എടുത്ത് ഒഴിവാക്കാറുണ്ട്. ഒരു സാധാരണ സൈക്കിളിൽ ഒരു വലിയ ചാക്ക് വെച്ചുകെട്ടി അതിൽ പ്ലാസ്റ്റിക് ബോട്ടിലുകളും മാലിന്യങ്ങളും ശേഖരിക്കുന്നതാണ് ഇവരുടെ രീതി. ഇവരെ സ്കൂൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ മാലയിട്ട് സ്വീകരിച്ച് ആദരിച്ചു. യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി വിജയശ്രീ പി വി മുതിർന്ന അധ്യാപകൻ വിനു കെ ആർ സ്റ്റാഫ്‌സെക്രട്ടറി ശ്രീ ഷാജി മാഷ് എന്നിവർ സംസാരിച്ചു.

Related posts

സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത് 400 കോടി; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു

Aswathi Kottiyoor

യുവതിയെ ചൊല്ലി തർക്കം; യുവാവിനെ കഴുത്തു ഞെരിച്ചു കൊന്ന് സുഹൃത്ത്, ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങി

Aswathi Kottiyoor

കേന്ദ്രത്തിന്റെ വീഴ്‌ച‌, രേഖകൾ പുറത്ത്‌.

Aswathi Kottiyoor
WordPress Image Lightbox