24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കരുവന്നൂർ കള്ളപ്പണയിടപാട്; മധു അമ്പലപുരം ഇഡി ഓഫീസിൽ, ​ഹാജരാവാതെ സുനിൽകുമാർ, ആശുപത്രിയിൽ ചികിത്സയിൽ
Uncategorized

കരുവന്നൂർ കള്ളപ്പണയിടപാട്; മധു അമ്പലപുരം ഇഡി ഓഫീസിൽ, ​ഹാജരാവാതെ സുനിൽകുമാർ, ആശുപത്രിയിൽ ചികിത്സയിൽ

തൃശൂർ: കരുവന്നൂർ കള്ളപ്പണയിടപാട് കേസിൽ സിപിഎം കൗൺസിലർ മധു അമ്പലപുരം ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്തി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ഹജാരായത്. അതേസമയം, കേസിൽ ചോദ്യം ചെയ്യലിന് യെസ്ഡി ജ്വല്ലറി ഉടമ സുനിൽകുമാർ ഹാജരായില്ല. ഇന്നും ഇന്നലെയും ഇഡി നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. സുനിൽകുമാർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം.
അതേസമയം, കരുവന്നൂർ ബാങ്കിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ശ്രമം നടക്കുന്നതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിക്ഷേപകർക്ക് ആശ്വാസത്തിനായി സർക്കാർ പലതും ചെയ്യുന്നുണ്ട്. ബാങ്കിനെ കരകയറ്റാനുള്ള ആത്മാർഥമായ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് സിപിഎം നേതൃത്വം.

Related posts

ഒരേ സമയം രണ്ടിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ; രണ്ടും തുറന്നുനോക്കിയപ്പോൾ കഞ്ചാവ്, അന്വേഷണം തുടങ്ങി

Aswathi Kottiyoor

ഛത്തീസ്​​ഗഡിൽ മാവോയിസ്റ്റ്-സുരക്ഷാസേന ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റുകളെ വധിച്ചു; ഒരു ജവാന് വീരമൃത്യു

Aswathi Kottiyoor

കണ്ണൂരിൽ ലോഡ്ജ് മുറിയിൽ ഒരാൾ മരിച്ച നിലയിൽ –

Aswathi Kottiyoor
WordPress Image Lightbox