23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍
Uncategorized

കൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍

ഹാങ്ചൗ: ദക്ഷിണ കൊറിയയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വീഴ്ത്തി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലിലെത്തി. ചൈനയും ജപ്പാനും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളായിരിക്കും സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.ഹാര്‍ദ്ദിക് സിങ്, മന്‍ദീപ് സിങ്, ലളിത് ഉപാധ്യായ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. ജുങ് മാഞ്ചേയ് കൊറിയക്കായി ഹാട്രിക്ക് നേടി. ഏഷ്യന്‍സ് ഗെയിംസ് ജേതാക്കള്‍ക്ക് പാരീസ് ഒളിംപിക്സിന് നേരിട്ട് യോഗ്യത ഉറപ്പിക്കാനാവും. അഞ്ചാം മിനിറ്റില്‍ ഹാര്‍ദ്ദിക് സിങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. 11ാം മിനിറ്റില്‍ മന്‍ദീപ് സിങ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. ആദ്യ ക്വാര്‍ട്ടര്‍ തീരുന്നതിന് തൊട്ടു മുമ്പ് ലളിത് ഉപാധ്യായ് ഇന്ത്യയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.

എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ തന്നെ ദക്ഷിണ കൊറിയ ജുങ് മാഞ്ചേയിലൂടെ ഒരു ഗോള്‍ മടക്കി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 20ാം മിനിറ്റില്‍ ജുങ് മാഞ്ചേയ് വീണ്ടും കൊറിയക്കായി സ്കോര്‍ ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ഇന്ത്യ പ്രത്യാക്രമണത്തിലൂടെ 24-ാം മിനിറ്റില്‍ നാലാം ഗോളും കൊറിയന്‍ വലയിലെത്തിച്ചു. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് അമിത് രോഹിദാസ് ആയിരുന്നു ഇന്ത്യയുടെ ലീഡയുയര്‍ത്തിയ ഗോള്‍ നേടിയത്.

Related posts

നിയമന തട്ടിപ്പ് കേസ്: മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ

Aswathi Kottiyoor

ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി മുന്നറിയിപ്പ്, ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

Aswathi Kottiyoor

കഴിഞ്ഞ വർഷം സപ്ലൈകോയ്ക്ക് നൽകിയത് 55 ചാക്ക് നെല്ല്, ഇത്തവണ 7 ചാക്ക്, നെഞ്ചുപൊട്ടി കർഷകർ

Aswathi Kottiyoor
WordPress Image Lightbox