24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊന്ന കേസ്: സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം
Uncategorized

പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊന്ന കേസ്: സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി∙ പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ, വിദ്യാർഥിനിയുടെ സുഹൃത്തായ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ‍‍ സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടെതാണ് വിധി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞതിനെ തുടർന്ന് പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തേ വിധിച്ചിരുന്നു. 2020 ജനുവരി 7നാണ് സംഭവം നടന്നത്. ആലപ്പുഴ തുറവുർ സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞ് വിദ്യാർഥിനിയെ കാറിൽ കയറ്റികൊണ്ടുപോയി വാൽപ്പാറയിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രണയം നിരസിച്ചതിനെ തുടർന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു. കൊച്ചിയിലെ സ്കൂളിൽ നിന്ന് ഉച്ചയോടെ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം 10 മണിക്കൂറിനുശേഷം രാത്രി പന്ത്രണ്ടോയെയാണ് വാൽപ്പാറയിലെ തോട്ടത്തിൽ പൊലീസ് കണ്ടെത്തിയത്. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം തോട്ടത്തിൽ തള്ളുകയായിരുന്നു. വിദ്യാർഥിനിയുടെ നെഞ്ചിൽ ആഴത്തിലുള്ള 4 മുറിവുകളുണ്ടായിരുന്നു. ദേഹത്തു ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ട്.

Related posts

ട്വന്റി ട്വന്റിയുടെ 80% വിലക്കുറവുള്ള മെഡിക്കൽ സ്റ്റോര്‍ പൂട്ടിച്ചു; കിഴക്കമ്പലംകാരുടെ പരാതിയിൽ ഇസിഐ നടപടി

Aswathi Kottiyoor

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറി; ചോദ്യം ചെയ്‌ത ടിടിഇയുടെ മൂക്കിന് ഇടിച്ച് അക്രമി

Aswathi Kottiyoor

എംഎം ലോറൻസിന്റെ പൊതുദർശനത്തിലെ തർക്കം; തന്നെയും മകനേയും മർദിച്ചെന്ന് മകൾ ആശ, പരാതി നൽകി

Aswathi Kottiyoor
WordPress Image Lightbox