23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇന്ത്യ വികസിപ്പിച്ച മലേറിയ വാക്‌സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന
Uncategorized

ഇന്ത്യ വികസിപ്പിച്ച മലേറിയ വാക്‌സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച മലേറിയ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ (WHO) അനുമതി.

ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചതിന് ശേഷം ‘ആര്‍21/മെട്രിക്സ് എം’ എന്ന മലേറിയ വാക്‌സിൻ ഉപയോഗിക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതി, സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെര്‍ട്ട്സ് (SAGE), മലേറിയ പോളിസി അഡ്വൈസറി ഗ്രൂപ്പ് (എംപിഎജി) എന്നിവയുടെ വിശദമായ ശാസ്ത്രീയ അവലോകനത്തിന് ശേഷമാണ് വാക്സിന് ഉപയോഗാനുമതി നല്‍കിയത്. കുട്ടികളില്‍ മലേറിയ തടയുന്നതിനായി ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്ത ലോകത്തിലെ രണ്ടാമത്തെ വാക്സിനാണിത്.

യൂറോപ്യൻ ആൻഡ് ഡെവലപ്പിങ് കണ്‍ട്രീസ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ണര്‍ഷിപ്പ് (‘EDCTP’), വെല്‍കം ട്രസ്റ്റ്, യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (‘EIB’) എന്നിവയുടെ പിന്തുണയോടെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നര്‍ ഇൻസ്റ്റിറ്റ്യൂട്ടും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് വാക്‌സിൻ വികസിപ്പിച്ചത്. നാല് രാജ്യങ്ങളില്‍, സീസണല്‍ പെറേനിയല്‍ മലേറിയ ട്രാൻസ്മിഷൻ ഉള്ള സൈറ്റുകളില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നല്‍കിയത്.

Related posts

സഹപാഠിക്ക് ഒരു വീട്

Aswathi Kottiyoor

ഉത്തർപ്രദേശിൽ വൻ വാഹനാപകടം: ബസും വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ അടക്കം 7 പേർ മരിച്ചു

Aswathi Kottiyoor

മൂന്ന് മാസം റേഷൻ വി​ഹിതം വാ​​ങ്ങിയില്ല ; 59,688 കുടുംബങ്ങളുടെ റേഷൻവിഹിതം റദ്ദാക്കി പൊതുവിതരണ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox