24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വൈദ്യുതി വാങ്ങൽ കരാർ ഇന്ന് മന്ത്രിസഭ പരിഗണിക്കും
Kerala

വൈദ്യുതി വാങ്ങൽ കരാർ ഇന്ന് മന്ത്രിസഭ പരിഗണിക്കും

റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ 4 വൈദ്യുതി വാങ്ങൽ കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നത് ഇന്നു മന്ത്രിസഭാ യോഗം പരിഗണിക്കും. 
കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിക്കുമായിരുന്ന ഈ കരാറുകൾ വീണ്ടും നടപ്പാക്കാൻ  മൂന്നു മാർഗങ്ങളാണു സർക്കാരിനു മുന്നിലുള്ളത്. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ 108–ാം വകുപ്പ് അനുസരിച്ചു സംസ്ഥാന സർക്കാർ നയതീരുമാനം എടുത്തു കരാറുകൾ പുനരുജ്ജീവിപ്പിക്കുക, കമ്മിഷന്റെ തീരുമാനത്തിനെതിരെ കേന്ദ്ര അപ്‍ലറ്റ് ട്രൈബ്യൂണലിൽ വൈദ്യുതി ബോർഡ് നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാർ കൂടി കക്ഷി ചേരുക, കരാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സർക്കാർ സുപ്രീം കോടതിയെ സമീപിക്കുക എന്നിവയാണിത്. 

സംസ്ഥാനത്തു വ്യാപകമായി മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ബോർഡിന്റെ എല്ലാ ഡാമുകളിലുമായി ശരാശരി 53% വെള്ളമേയുള്ളൂ

ഇടുക്കിയിൽ 42% മാത്രം. ശബരിഗിരിയിൽ 61%. ഇടമലയാറിൽ 57%. അതേസമയം ഷോളയാറിലും കുണ്ടളയിലും 97% വെള്ളം ആയി.

Related posts

ഓണം ബമ്പർ സമ്മാന വിതരണം ശനിയാഴ്ച

Aswathi Kottiyoor

സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ദേശീയ സെമിനാർ ജനുവരിയിൽ

Aswathi Kottiyoor

വന്യജീവി വാരാഘോഷത്തിന് പ്രതിജ്ഞ

Aswathi Kottiyoor
WordPress Image Lightbox