23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പൊലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി, തിരിച്ച് ചവിട്ടും തള്ളും, പട്ടാപ്പകൽ നടുറോഡിൽ അടിപിടി വൈറൽ
Uncategorized

പൊലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി, തിരിച്ച് ചവിട്ടും തള്ളും, പട്ടാപ്പകൽ നടുറോഡിൽ അടിപിടി വൈറൽ

മഥുര: നടുറോഡിൽ പൊലീസുകാരനും യുവതിയും തമ്മിൽ അടിപിടി. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. യുവതി പൊലീസുകാരനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഉത്തർപ്രദേശിലെ മഥുരയിൽ ഗാന്ധി ജയന്തി ദിനമായ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തിൽ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. റിപ്പോർട്ടുകൾ പ്രകാരം, പാനിഗാവ് ലിങ്ക് റോഡിൽ നിന്ന് കൈൽസാ നഗറിലേക്ക് തിരിയിന്നിടത്ത് നിൽക്കുകയായിരുന്നു പൊലീസ് സംഘം. അടുത്തുള്ള മാർക്കറ്റിൽ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ ഓട്ടോ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് അപമര്യാദയായി പെരുമാറി. ഇത് താൻ എതിർക്കുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു

Related posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; മറ്റുള്ളവരുടെ മോചനത്തിനായി ശ്രമം

Aswathi Kottiyoor

പ്രവാസിയെ കാണാനില്ലെന്ന് വിവരം,പാതിരാത്രി അന്വേഷണമെത്തിയത് ലോഡ്ജിൽ’; പൊലീസ് ഇടപെടലിൽ ഒരാൾ കൂടി ജീവിതത്തിലേക്ക്

Aswathi Kottiyoor

വെള്ളച്ചാലിൽ കുഴിച്ചിട്ട 35 ലിറ്ററിന്‍റെ 9 കന്നാസുകൾ, ആകെ 270 ലിറ്റർ സ്പിരിറ്റ്! കൊല്ലങ്കോട് എക്സൈസ് റെയ്ഡ്

Aswathi Kottiyoor
WordPress Image Lightbox