24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
Kerala

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചിരിക്കുന്ന ബി പി എൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

പ്രതിവർഷം 5000 രൂപയാണ് സ്കോളർഷിപ്പ് തുക. വിദ്യാർത്ഥി ഇപ്പോൾ പഠിക്കുന്ന സ്‌കൂൾ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പ്ലസ് വൺ വിദ്യാർഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് സ്കൂൾ തല കമ്മിറ്റി പരിശോധിച്ച് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാണ് സ്കോളർഷിപ്പ് നൽകിവരുന്നത്.

പ്ലസ് വണ്ണിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന പക്ഷം പ്ലസ്ടുവിൽ സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കും. അപേക്ഷകന് പത്താം ക്ലാസ്സിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിൽ ആണ് തെരഞ്ഞെടുപ്പ്. ഗവ. / എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ജനറൽ വിഭാഗം, പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗം, ആർട്സ് / സ്പോർട്സ് / ഭിന്നശേഷി വിഭാഗം എന്നീ മൂന്ന് വിഭാഗങ്ങളിലാണ് സ്കോളർഷിപ്പ് നൽകി വരുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
dhsekerala.gov.in സന്ദർശിക്കുക.

Related posts

മറ്റു സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നല്കാനാവില്ല ; പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്

Aswathi Kottiyoor

ഓണക്കിറ്റ് വിതരണോദ്ഘാടനം

Aswathi Kottiyoor

മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox