24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കാണാതായ 3 മക്കളുടെ മൃ‍തദേഹങ്ങൾ വീടിനകത്തെ ഇരുമ്പുപെട്ടിയിൽ; ദുരൂഹത
Uncategorized

കാണാതായ 3 മക്കളുടെ മൃ‍തദേഹങ്ങൾ വീടിനകത്തെ ഇരുമ്പുപെട്ടിയിൽ; ദുരൂഹത

ചണ്ഡിഗഡ് ∙ പഞ്ചാബിലെ ജലന്ധർ ജില്ലയിലെ കാൺപുർ ഗ്രാമത്തിൽ കാണാതായ 3 കുട്ടികളുടെ മൃതദേഹങ്ങൾ വീടിനുള്ളിലെ ഇരുമ്പുപെട്ടിയിൽ കണ്ടെത്തി. കാഞ്ചൻ (4), ശക്തി (7), അമൃത (9) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. മൂവരും സഹോദരിമാരാണ്. ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ മക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണു മാതാപിതാക്കൾ പറഞ്ഞത്.

ഞായറാഴ്ച രാത്രി മക്സുദൻ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ വീട്ടുസാധനങ്ങൾ മാറ്റുന്നതിനിടെ പെട്ടിക്കു ഭാരക്കൂടുതൽ തോന്നിയതിനെ തുടർന്നു തുറന്നു നോക്കിയപ്പോഴാണു മ‍ൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി അയച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Related posts

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം, ഒരു ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചു

Aswathi Kottiyoor

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മക്കളും മരിച്ചു

Aswathi Kottiyoor

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox