24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി
Uncategorized

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി

വയനാട് കമ്പമലയ്ക്ക് അടുത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തവിഞ്ഞാല്‍ വെളിയത്ത് ജോണിയുടെ വീട്ടില്‍ മാവോയിസ്റ്റുകളെത്തി. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ എത്തിയത് .
കഴിഞ്ഞ ദിവസങ്ങളും വയനാട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമാണെത്തിയത്. കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിട്ടാണ് ഇവര്‍ ഇവിടുന്ന് മടങ്ങിയത്. തലപ്പുഴ കമ്പമലയിലായിരുന്നു സംഭവം.

യൂണിഫോം ധരിച്ചെത്തിയ സംഘം വനവികസന സമിതിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മുദ്രവാക്യം വിളിച്ചുകൊണ്ട് ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ത്തത്. ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി പരിശോധന നടത്തിയിരുന്നു.

Related posts

എ.ഐ, ഡാറ്റ സയൻസ് പഠിക്കാം; വർക്കിങ് പ്രൊഫഷണലുകൾക്കും പ്ലസ് ടു കഴിഞ്ഞവർക്കും അവസരമൊരുക്കി IIIT കോട്ടയം

Aswathi Kottiyoor

എഡിജിപിക്ക് സംരക്ഷണം തുടരുന്നു; ഉടൻ നടപടിയില്ല, അന്വേഷണം തീരട്ടെയെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി

Aswathi Kottiyoor

കറുത്ത തൊപ്പി, കാക്കി പാന്റ്, ജാക്കറ്റ്; മോദിയുടെ ബന്ദിപ്പൂർ സഫാരി വൈറൽ

Aswathi Kottiyoor
WordPress Image Lightbox