24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; കൂട്ടിയത് സിലിണ്ടറിന് 209 രൂപ
Uncategorized

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; കൂട്ടിയത് സിലിണ്ടറിന് 209 രൂപ

ദില്ലി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് വീണ്ടും വില കൂട്ടുന്നത്.

ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം 200 രൂപ കുറച്ചിരുന്നു. ഇതോടെ ദില്ലിയിൽ സിലിണ്ടറിൻ്റെ വില 903 രൂപയായി കുറഞ്ഞിരുന്നു. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച ഇളവും ലഭിക്കുന്നുണ്ട്. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്കാണ് സിലിണ്ടർ ലഭിക്കുന്നത്.

Related posts

കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ്; ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Aswathi Kottiyoor

ഗവർണർക്ക് തിരിച്ചടി,കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച നടപടിക്ക് ഹൈക്കോടതി സ്റ്റേ

Aswathi Kottiyoor

ഭാര്യയില്‍ നിന്നുള്ള മാനസിക പീഡനം കോടതി അംഗീകരിച്ചു, ശിഖര്‍ ധവാന്‍ വിവാഹ മോചിതനായി

Aswathi Kottiyoor
WordPress Image Lightbox