26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മാനന്തവാടി ലോഡ്ജ് ജീവനക്കാരന് ക്രൂരമർദ്ദനമേറ്റ സംഭവം രണ്ട് പ്രതികളും പിടിയിൽ
Uncategorized

മാനന്തവാടി ലോഡ്ജ് ജീവനക്കാരന് ക്രൂരമർദ്ദനമേറ്റ സംഭവം രണ്ട് പ്രതികളും പിടിയിൽ

മാനന്തവാടി: ലോഡ്ജിൽ മുറി നൽകാൻ അഡ്വാൻസ് പണം ചോദിച്ചതിന് ജീവനക്കാരനായ രാജൻ എന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാമനെയും മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.കണ്ണൂർ കോടിയേരി മൂഴിക്കര ശ്രീരാഗ് വീട്ടിൽ മിൽഹാസ് (22) നെയാണ് കസ്റ്റഡിയിലെടുത്തത്. ഇയ്യാളുടെ സുഹൃത്ത് ഷമീറിനെ ഇന്ന് വൈകീട്ട് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യവും മറ്റും വിശദമായി പരിശോധിച്ചതിൽ ഷമീറിനൊപ്പം മിൽഹാസും മർദിക്കുന്നതായി വ്യക്തമായതിനാലും, പരാതിക്കാരന്റെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് കൊടിയേരിലെത്തി

മിൽഹാസിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മാനന്തവാടി എരുമത്തെരുവിലെ സന്നിധി ലോഡ്ജിലാണ് ഇരുവരും അക്രമ സ്വഭാവം കാണിച്ചത്. തുടർന്ന് ഇരുവർക്കുമെതിരെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ തങ്ങൾക്കും മർദനമേറ്റതായി പരാതി ഉന്നയിച്ച പ്രതികൾ ചികിത്സ തേടിയ ശേഷം നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദിച്ചെന്ന രാജന്റെ മൊഴിയുടെയും, സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ ഇരുവരേയും വീട്ടിലെത്തി പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ഇരുവരും സഞ്ചരിച്ച കെ എൽ 58 എ ഇ 0427 ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മർദനത്തെ തുടർന്ന് രാജന്റെ മൂക്കിന്റെ അസ്ഥി പൊട്ടിയിരുന്നു. ഗുരുതരമായ പരിക്കേറ്റ രാജൻ മാനന്തവാടി മെഡിക്കൽ കോളേജ്ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.സംഭവ സമയം സ്ഥലത്തെത്തിയ പോലീസിനോട് മർദനമേറ്റ പരാതിയുമായി ഇരുവിഭാഗവും സമീപിച്ച പശ്ചാത്തലത്തിൽ രണ്ട് വിഭാഗത്തോടും ചികിത്സ തേടാൻ നിർദേശിക്കുകയും തുടർ നടപടിയുടെ ഭാഗമായി രാജന്റെ പരാതി പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. അതിക്രമിച്ച് കയറി കൈ കൊണ്ട് അടിച്ചെന്ന പരാതിയിൽ അതിന് അനുസരിച്ചുള്ള ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു പോലീസ് ആദ്യം ചുമത്തിയിരുന്നത്.എന്നാൽ പിന്നീടാണ് ക്രൂര മർദനത്തിന് രാജൻ ഇരയായതായുള്ള സിസിടിവി ദൃശ്യം പുറത്ത് വരുന്നതും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തത്.

Related posts

50 ലക്ഷം നഷ്ടപരിഹാരത്തിന് ശുപാർശ, 11 ലക്ഷം ഉടൻ നൽകും, കൊല്ലപ്പെട്ട പോളിന്റെ ഭാര്യക്ക് ജോലി നൽകാനും തീരുമാനം

Aswathi Kottiyoor

നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും

Aswathi Kottiyoor

ചികിത്സിക്കുന്നത് വനിതാ ഡോക്ടർമാറാണോ, എങ്കിൽ മരണനിരക്ക് കുറയുമെന്ന് പഠനം

Aswathi Kottiyoor
WordPress Image Lightbox