24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാണാതായ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന, പൂന്തോട്ടത്തില്‍ കാത്തിരുന്നത് വന്‍ സര്‍പ്രൈസ്
Uncategorized

കാണാതായ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന, പൂന്തോട്ടത്തില്‍ കാത്തിരുന്നത് വന്‍ സര്‍പ്രൈസ്

ഓസ്ലോ: കാണാതായ കമ്മല്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പൂന്തോട്ടത്തില്‍ തെരഞ്ഞ കുടുംബത്തെ കാത്തിരുന്നത് വന്‍ സര്‍പ്രൈസ്. നോര്‍വേയിലെ ജോംഫ്രുലാന്‍ഡിലെ ഒരു കുടുംബത്തിനാണ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള കമ്മല്‍ തെരച്ചിലില്‍ 1000 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍ ലഭിച്ചത്. ഏറെ നോക്കിയിട്ടും കിട്ടാതെ വന്നതോടെയാണ് നഷ്ടമായ കമ്മലിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിക്കാന്‍ കുടുംബം തീരുമാനിക്കുന്നത്.

എന്നാല്‍ പൂന്തോട്ടത്തിന് മധ്യത്തിലുള്ള മരത്തിന് അടുത്തെത്തിയതോടെ മെറ്റല്‍ ഡിറ്റക്ടര്‍ സിഗ്നലുകള്‍ നല്‍കാന്‍ തുടങ്ങി. മരത്തിന് പരിസരത്ത് ഒന്നും കാണാതെ വന്നതോടെ ഇവര്‍ സ്ഥലം കുഴിച്ച് പരിശോധിക്കുകയായിരുന്നു. ചെറിയ മമ്മട്ടി ഉപയോഗിച്ച് കുഴിച്ച് നോക്കിയപ്പോഴാണ് വൈക്കിംഗ് കാലഘട്ടത്തിലെ സംസ്കാരത്തിന് ഉപയോഗിക്കുന്ന ആഭരണങ്ങള്‍ ലഭിച്ചത്. ആയിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ള ആഭരണങ്ങളെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. നോര്‍വേയിലെ തെക്കന്‍ മേഖലയിലാണ് ജോംഫ്രൂട്ട് ലാന്‍ഡ്. 9ാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ സംസ്കാരത്തിന് ഉപയോഗിച്ച വസ്തുക്കളാണ് കണ്ടെത്തിയിട്ടുളളതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.

Related posts

ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്ബിയിൽ തട്ടി ഷോക്കേറ്റ് വൈദികൻ മരിച്ചു

Aswathi Kottiyoor

നില്‍പ്പ് സമരം*

Aswathi Kottiyoor

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസിന് ശുപാർശയില്ല, പരാതിപ്പെട്ടാൽ മാത്രം കേസ്; സർക്കാർ നിലപാടിൽ ബൃന്ദ കാരാട്ടും

Aswathi Kottiyoor
WordPress Image Lightbox