23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദമായി മാറും; സംസ്ഥാനത്ത്‍ മഴ തുടരും
Uncategorized

ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദമായി മാറും; സംസ്ഥാനത്ത്‍ മഴ തുടരും

തിരുവനന്തപുരം: മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മ്യാന്മാറിലുമായി രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദമായി മാറും. ഇത് കൂടുതല്‍ ശക്തിപ്രാപിക്കുന്നതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരുമെന്നു കാലാവസ്ഥ വകുപ്പി ന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴതുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാ കുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍ പിടിത്തത്തിന് വില ക്കുണ്ട്.

കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും 29നു രാത്രി 11.30 വരെ 0.5 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാല്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍ സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്ര കളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്

Related posts

പക്ഷികൾ കൂട് തകർത്തു, കടന്നൽ കലി തീർത്തത് തൊഴിലാളികളോട്, 20 പേർക്ക് പരിക്ക്, 2 പേര്‍ ഗുരുതരാവസ്ഥയില്‍

Aswathi Kottiyoor

ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് ജീവനോടെ കത്തിച്ചു

Aswathi Kottiyoor

കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ISPS സ്ഥിര അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox