24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കിളിയന്തറ ബാങ്കിന്റെ റബർ പാൽ സംസ്‌ക്കരണ യൂണിറ്റിന് ശിലാസ്ഥാപനം നടത്തി
Iritty

കിളിയന്തറ ബാങ്കിന്റെ റബർ പാൽ സംസ്‌ക്കരണ യൂണിറ്റിന് ശിലാസ്ഥാപനം നടത്തി

കളിയന്തറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആനപ്പന്തിക്കവല പ്രഭാത, സയാഹ്ന ശാഖാ കെട്ടിവും റബർ പാൽ സംസ്‌ക്കരണ – ഗ്രേഡ് ഷീറ്റ് നിർമ്മാണ യുണിറ്റിന്റെ പ്രവ്യത്തി ഉദ്ഘാടനവും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു.
ഇരിട്ടി: നാടിന്റെ കരുത്തും ശക്തിയും സഹകരണ പ്രസ്ഥാനങ്ങളാണെന്നും അതിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് നമ്മൾ അവസരം ഉണ്ടാക്കിക്കൊടുക്കരുതെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ചില ഒറ്റപ്പെട്ട പ്രശ്‌നങ്ങൾ സഹകരണ മേഖലയിൽ ഉണ്ടായിട്ടുണ്ട്. അതിനെ മേഖലയുടെ മൊത്തം പ്രശ്‌നമായി പർവ്വതീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെതിരെ ജാഗ്രതയോടെ സഹകാരികൾ പ്രവർത്തിക്കണമെന്നുും സ്പീക്കർ പറഞ്ഞു.
രണ്ട് കോടി രൂപ ചിലവിലാണ് കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച് സംസ്‌ക്കരിച്ച് ഗ്രേഡ് ഷീറ്റായി മാറ്റുന്ന സംരംഭം ആരംഭിക്കുന്നത്.
ചടങ്ങിൽ സണ്ണിജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ലോക്കർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യനും, റിസ്‌ക് ഫണ്ട് അനുകൂല്യ വിതരണം പായം പഞ്ചായത്ത് പ്രസിഡൻരക് പി.രജനിയും, നിക്ഷേപ സ്വീകരണം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ.പ്രദോഷ് കുമാറും, കംപ്യൂട്ടർ സ്വിച്ച്ഓൺ കർമ്മം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രനും നിർവ്വഹിച്ചു. കേരഫെഡ് വൈസ്. ചെയർമാൻ കെ.ശ്രീധരൻ, ബാങ്ക് പ്രസിഡന്റ് എൻ.എം. രമേശൻ, സെക്രട്ടറി എൻ. അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഹമീദ്, വാർഡ് അംഗം മുജീബ് കുഞ്ഞിക്കണ്ടി, മിനി പ്രസാദ്, ടോം മാത്യു, കെ.വി. സക്കീർ ഹുസൈൻ, ബാബുരാജ് പായം, അജയൻ പായം, എം.എസ്. അമർജിത്ത്, സഹകരണ സംഘം യൂണിറ്റ് ഇൻസ്‌പെക്ടർ ടി.ജയശ്രീ, സി. കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Related posts

ആശങ്ക ഉയർത്തി പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം വൻ മണ്ണിടിച്ചൽ

Aswathi Kottiyoor

ഇടറോഡുകൾ അടച്ച് കർശന നിയന്ത്രം ഏർപ്പെടുത്തി

*മുസ്ലിം ലീഗ് വളോര ശാഖ റിലീഫ് കിറ്റ് വിതരണം നടത്തി*

Aswathi Kottiyoor
WordPress Image Lightbox