24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കരുവന്നൂർ: അരവിന്ദാക്ഷന്‍റെ അമ്മയുടെ 1600 രൂപ പെൻഷൻ അക്കൗണ്ടിൽ 63 ലക്ഷം
Uncategorized

കരുവന്നൂർ: അരവിന്ദാക്ഷന്‍റെ അമ്മയുടെ 1600 രൂപ പെൻഷൻ അക്കൗണ്ടിൽ 63 ലക്ഷം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ ഇ ഡി അറസ്റ്റ് ചെയ്ത സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ. 1600 രൂപയുടെ ക്ഷേമ പെൻഷൻ വാങ്ങുന്ന അമ്മ ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടിൽ 63.56 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് ഇ.ഡി കണ്ടെത്തി.

അക്കൗണ്ടിന്‍റെ നോമിനിയായി വെച്ചത് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാറിന്‍റെ സഹോദരനെയാണെന്നും ഇ ഡി പറയുന്നു. അരവിന്ദാക്ഷന്‍റെ ഭാര്യയ്ക്ക് 85 ലക്ഷത്തിന്‍റെ ബിസിനസ് ഇടപാടുണ്ടെന്നും കണ്ടെത്തി. പ്രവാസിയായ അജിത്ത് മേനോൻ എന്നയാളുമായാണ് ഈ ഇടപാട്. ഈ പണത്തിന്‍റെ ഉറവിടം വ്യക്തമാക്കിയിട്ടില്ല.

കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി ജിൽസ് ഭാര്യ ശ്രീലതയുടെ പേരിൽ ആറ് വസ്തുവകകളുടെ ഇടപാട് നടത്തിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്‍റ് ഡയറക്ടർ എസ് ജി കവിത്കർ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അരവിന്ദാക്ഷനെയും ജിൽസിനെയും വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡി തുടരണമെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഇരുവരെയും കോടതി റിമാൻഡ് ചെയ്യുകയായിരുന്നു

Related posts

വണ്ടിപ്പെരിയാർ പോക്സോ കേസ്; കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

Aswathi Kottiyoor

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ജപ്പാനെതിരെ

Aswathi Kottiyoor

ഷംനാസിനെതിരെ 15 കേസുകൾ; 60 കാരിയുടെ മാലപൊട്ടിച്ചത് ജാമ്യത്തിലിറങ്ങി നാലാം മാസം, ഇത്തവണ ഒറ്റയ്ക്കെത്തി!

Aswathi Kottiyoor
WordPress Image Lightbox