24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാലക്കാട് യുവാക്കൾ വയലിൽ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി അനന്തകുമാർ 14 ദിവസത്തേക്ക് റിമാൻഡിൽ
Uncategorized

പാലക്കാട് യുവാക്കൾ വയലിൽ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി അനന്തകുമാർ 14 ദിവസത്തേക്ക് റിമാൻഡിൽ

പാലക്കാട്: കരിങ്കരപ്പുള്ളിയിൽ യുവാക്കൾ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വയൽ ഉടമ അനന്തകുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി 8.30 ഓടെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. നരഹത്യ, തെളിവു നശിപ്പിക്കൽ, വൈദ്യുതി മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്.

കഴിഞ്ഞദിവസം വൈകീട്ടോടെ തന്നെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ വൈദ്യുതി കെണിയിൽ പന്നി കുടുങ്ങിയെന്ന നിഗമനത്തിലാണ് അനന്തകുമാർ തന്റെ വയലിൽ എത്തുന്നത്. എന്നാൽ രണ്ട് യുവാക്കൾ ഷോക്കേറ്റ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. വൈദ്യുതി വിച്ഛേദിച്ച ശേഷം ഇയാൾ വീട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ചെത്തുന്നത് രാത്രി 10 മണിക്കാണ്. ഒരു പകൽ മുഴുവൻ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ വയലിൽ കിടക്കുന്നത് മറ്റാരുടെയും ശ്രദ്ധയിൽ പെട്ടില്ല. വയലിൽ എത്തിയ അനന്തൻ മൃതദേഹങ്ങൾ 10 മീറ്റർ വലിച്ച് നീക്കി കുഴിച്ചിട്ടു.

Related posts

ഒന്നരലക്ഷം രൂപ വില വരുന്ന ബിഎസ്എൻഎൽ കേബിളുകൾ മോഷണം പോയി

Aswathi Kottiyoor

ഭീതിയായി വീണ്ടും തെരുവുനായ്ക്കൾ; മൂന്നരവയസുകാരന് ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു; സംഭവം പാലക്കാട് കപ്പൂരില്‍

Aswathi Kottiyoor

ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കിണറ്റില്‍ തള്ളിയിട്ടു; വീഡിയോ ചിത്രീകരിച്ച് സ്ത്രീധനം ആവശ്യപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox