24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാൻ സൗകര്യമൊരുങ്ങുന്നു
Uncategorized

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാൻ സൗകര്യമൊരുങ്ങുന്നു

ദുബായ്: ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തില്‍ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയില്‍ ചേര്‍ന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്.

ടൂറിസം മേഖലയില്‍ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു.

നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നും ഇത് സംബന്ധിച്ച്‌ ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറി; വിവിധ ട്രെയിനുകൾ റദ്ദാക്കി

Aswathi Kottiyoor

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി, വീഡിയോ ഹാജരാക്കാൻ നിര്‍ദ്ദേശം

Aswathi Kottiyoor

കാസർ​ഗോഡ് ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രി

Aswathi Kottiyoor
WordPress Image Lightbox