24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളിക്കുടിക്കാന്‍ ഇല്ലത്രേ,വെള്ളത്തിനായി ഐസ് കോണുകള്‍ നിര്‍മ്മിച്ച് ലഡാക്കികള്‍;
Uncategorized

വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളിക്കുടിക്കാന്‍ ഇല്ലത്രേ,വെള്ളത്തിനായി ഐസ് കോണുകള്‍ നിര്‍മ്മിച്ച് ലഡാക്കികള്‍;

വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളിക്കുടിക്കാന്‍ ഇല്ലത്രേ, എന്നത് മലയാളത്തിലെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലാണ്. ഈ പഴഞ്ചൊല്ല് ഏറ്റവും അനുയോജ്യമാവുക കടല്‍ത്തീരവുമായി ബന്ധപ്പെട്ട് ജീവി‍ക്കുന്നവര്‍ക്കാണ്. എന്നാല്‍ ഇന്ന് ഹിമാലയത്തിന്‍റെ താഴ്വാരകളില്‍ ജീവിക്കുന്നവര്‍ക്കും ഈ ചൊല്ല് യോജിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാരണം, ലോകത്തിന് ചൂട് പിടിക്കുകയാണ്. ഹിമാലയത്തിലും ഇതിന്‍റെ പ്രതിഫലങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നു. പതിവായുണ്ടായിരുന്ന മഞ്ഞ് വീഴ്ച കുറഞ്ഞു. ഹിമവാനില്‍ നിന്ന് ഹിമാനികള്‍ പതുക്കെ പിന്മാറിത്തുടങ്ങിയിരിക്കുന്നു. ജലം ലഭ്യമാക്കിയിരുന്ന ഹിമാനികളുടെ കുറവ്, ലഡാക്കിലെ ജനങ്ങളുടെ ജല ലഭ്യതയെ പതിന്‍ മടങ്ങ് ഇല്ലാതാക്കിയിരിക്കുന്നു, അതേസമയം വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ജലത്തിന്‍റെ ആവശ്യം വര്‍ദ്ധിപ്പിച്ചു. പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. ഈ ജലപ്രതിസന്ധിയെ മറികടക്കാന്‍ ലഡാക്കികള്‍ കണ്ടെത്തിയ തനത് വിദ്യയാണ് ഐസ് കോണുകള്‍.ലഡാക്കിലെ മിക്ക ഗ്രാമങ്ങളും ഇന്ന് രൂക്ഷമായ ജലക്ഷാമത്തിന്‍റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഈ ഗ്രാമങ്ങളിലെല്ലാം ഇന്ന് ഐസ് കോണുകള്‍ കാണാം. പ്രത്യേകിച്ച് ഏപ്രിൽ, മെയ് മാസങ്ങളിലെ നിർണ്ണായകമായ കൃഷിയുടെ ആരംഭ സീസണിൽ. മാത്രമല്ല, വിനോദ സഞ്ചാരവും ജനസംഖ്യാ വളർച്ചയും പ്രദേശത്തെ ജലത്തിന്‍റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. 2013 ല്‍ ലഡാക്കി എഞ്ചിനീയറായ സോനം വാങ്‌ചുക്ക്, പ്രദേശത്തിന്‍റെ രൂക്ഷമായ ജലപ്രതിസന്ധിയെ മറികടക്കാനാണ് ആദ്യമായി ഐസ് കോണുകള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ഇന്ന് ഇത്തരം ഐസ് കോണുകള്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടിയാണ്.

Related posts

കേരളത്തിൽ നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽ വേ

Aswathi Kottiyoor

സ്വർണ്ണക്കടത്ത് നീക്കങ്ങൾ ചോർത്തിയത് മാവോയിസ്റ്റ് ഭീഷണിയുടെ മറവിൽ; സൈബർ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

Aswathi Kottiyoor

ടെറസില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox