ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിന് തൃശ്ശൂരിലെ വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ എടുത്തത്. ജില്‍സിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പി ആര് അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം നല്‍കിയതെന്നും കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയ ബെനാമി വായ്പയില്‍ നിന്നാണ് ഇത് കിട്ടിയതെന്നും ഇഡി പറയുന്നു. കരുവന്നൂര്‍ ബാങ്കില്‍ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷന് സഹായിച്ചുവെന്നും തട്ടിപ്പാണെന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
- Home
- Uncategorized
- സ്വന്തമായി നിരവധി ബാങ്ക് അക്കൗണ്ടുകള്‍, വന്‍തോതില്‍ പണമിടപാട്’; സാമ്പത്തിക തട്ടിപ്പില്‍ അരവിന്ദാക്ഷന് നേരിട്ട് പങ്കാളിയായെന്ന് ഇ.ഡി