22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • “വോയ്സ്‌ ഓഫ് കണ്ണൂർ ഇൻ ഇസ്രായേൽ:ചികിത്സാസഹായം കൈമാറി.
Uncategorized

“വോയ്സ്‌ ഓഫ് കണ്ണൂർ ഇൻ ഇസ്രായേൽ:ചികിത്സാസഹായം കൈമാറി.

ഇസ്രായേലിൽ ജോലി ചെയ്യുന്ന കണ്ണൂർകാരുടെ കൂട്ടായ്മ ആയ *”വോയ്സ്‌ ഓഫ് കണ്ണൂർ ഇൻ ഇസ്രായേൽ* “എന്ന വാട്സപ്പ് കൂട്ടായ്മ ഓണാഘോഷത്തോടനുബന്ധിച്ചു എല്ലാ വർഷവും നടത്താറുളള സഹായധനം നൽകി.ഇത്തവണ കൊട്ടിയൂർ പാലുകാച്ചിയിലെ, അർബുദ രോഗിയായ കമലാക്ഷി വട്ടപ്പറമ്പിൽ ന് എഴുപതിനായിരം രൂപ (70,000/) കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകംതുടർചികിത്സയ്ക്കായി കൈമാറി…..
2021 ലെ ഇസ്രായേൽ പലസ്റ്റീൻ യുദ്ധ കാലത്ത്, കണ്ണൂരുകാരെയെല്ലാം ഒരുമിച്ചു നിർത്തി, ജോലി സംബന്ധമായ പ്രശ്നങ്ങളിലും അതുപോലെ പലരീതിയിലുള്ള. മറ്റു പ്രതിസന്ധികളിലും ഇതിലെ ഓരോ അംഗങ്ങൾക്കും സഹായം നൽകുക എന്ന ഉദ്ദേശത്തിലാണ് ഇതുപോലൊരു ഓൺലൈൻ കൂട്ടായ്മ രൂപീകരിച്ചത്.
അതോടൊപ്പം സ്വന്തം ജില്ലയിൽ , തങ്ങളുടെ അറിവിലുളള, സഹായം ആവശ്യമുള്ളവരെ കണ്ടെത്തി , കഴിയുന്ന രീതിയിൽ കൈത്താങ്ങ് നൽകി വരുന്നു.
വിദ്യാഭ്യാസം, ചികിത്സ, ഭവനനിർമാണം തുടങ്ങിയ മേഖലകളിലാണ് സാധാരണയായി ഊന്നൽ നൽകുന്നത്. വർഷത്തിൽ രണ്ടുതവണ ഇതുപോലെ ചെയ്യാറുണ്ട്. ഗ്രൂപ്പംഗങ്ങൾ ഇക്കാര്യത്തിൽ വളരെ ആത്മാർഥമായി പിന്തുണ നല്കുന്നു.

Related posts

ആധാർ കാർഡ് ഉണ്ടോ? സിബിൽ സ്കോർ കുറവാണെങ്കിലും വായ്പ റെഡി

Aswathi Kottiyoor

ലൈംഗികത്തൊഴില്‍ കുറ്റകരമല്ല, പൊതുസ്ഥലത്താകരുത്- മുംബൈ സെഷന്‍സ് കോടതി.

Aswathi Kottiyoor

കിലോയ്ക്ക് 10-11 രൂപ നഷ്ടത്തിലാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്; ഭാരത് റൈസിന് 10 രൂപ ലാഭമാണെന്നും മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox