24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം ടൗണിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു
Uncategorized

കേളകം ടൗണിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

കേളകം: കേളകം പോലീസിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ സഹകരണത്തോടെ കേളകം ടൗണിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. കേളകം പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വെച്ച് നടന്ന പരിപാടി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത എം ഐ.പി.എസ് സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം നിർവഹിച്ചു. പേരാവൂർ ഡിവൈഎസ്പി എ.വി ജോൺ അധ്യക്ഷത വഹിച്ചു. കേളകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ടി അനീഷ്, യുണൈറ്റഡ് മർച്ചന്റ് ചേമ്പർ പ്രസിഡന്റ് രാജൻ കൊച്ചിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രജീഷ്, ഭാരതീയ വ്യാപാരി വ്യവസായി സംഘ് പ്രസിഡന്റ് രവീന്ദ്രൻ, കേളകം പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുൾ അസീസ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ സെക്രട്ടറി കെ പി അനീഷ്, കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ വൈസ് പ്രസിഡണ്ട് ഇ. ആർ സുരേഷ്, കേളകം പോലീസ് സ്റ്റേഷൻ എസ് ഐ വി എ സുനിൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

തിരുവനന്തപുരം മെഡി. കോളജിൽ ഡോക്ടർമാർക്കുനേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം*

Aswathi Kottiyoor

‘കാസർഗോഡ് ഇത്തവണയും പെരിയ ഇരട്ടക്കൊലക്കേസ് മുഖ്യ ചർച്ചാവിഷയമാകും’ : രാജ്‌മോഹൻ ഉണ്ണിത്താൻ

Aswathi Kottiyoor
WordPress Image Lightbox