26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സൈനികന്റെ ശരീരത്തില്‍ PFI എന്ന് ചാപ്പക്കുത്തിയത് സുഹൃത്ത്; പരാതി വ്യാജം
Uncategorized

സൈനികന്റെ ശരീരത്തില്‍ PFI എന്ന് ചാപ്പക്കുത്തിയത് സുഹൃത്ത്; പരാതി വ്യാജം

സൈനികന്റെ ശരീരത്തില്‍ നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ചാപ്പക്കുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തല്‍. പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയത് സുഹൃത്ത് ജോഷിയെന്ന് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്ന് ചാപ്പക്കുത്താന്‍ ഉപയോഗിച്ച പെയിന്റ് കണ്ടെത്തി. മദ്യലഹരിയില്‍ ചെയ്തതാണെന്ന് മൊഴി.

അവധിക്ക് നാട്ടിലെത്തിയ രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ്. ഷൈന്‍ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു. സൈനികനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു.

Related posts

മകൾ അവന്തികയുടെ (പാപ്പു) പിറന്നാൾ ദിനം വികാരനിർഭരമായ വീഡിയോ പങ്കുവെച്ച് നടൻ ബാല.

Aswathi Kottiyoor

ഖത്തറിൽ വധശിക്ഷ: മലയാളിയടക്കം 8 ഇന്ത്യക്കാരെയും ജയിലിലെത്തി കണ്ട് ഇന്ത്യൻ അംബാസിഡർ

Aswathi Kottiyoor

ഡ്രൈവിംഗ് ടെസ്റ്റിന് ആർടിഒയിൽ പോകേണ്ട, ഡ്രൈവിംഗ് സ്‍കൂളുകൾ ടെസ്റ്റ് നടത്തും, ജൂൺ ഒന്നുമുതൽ പുതിയ നിയമം

Aswathi Kottiyoor
WordPress Image Lightbox