22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ദ്വിദിന സംസ്ഥാന ക്യാമ്പ് സമാപിച്ചു.
Uncategorized

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ദ്വിദിന സംസ്ഥാന ക്യാമ്പ് സമാപിച്ചു.

സംസ്ഥാന തലത്തിൽ പ്രസിധീകരണാർത്ഥം.
23, 24 തിയ്യതികളിൽ അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററിൽ വെച്ച് നടന്ന യു എം സി സംസ്ഥാന തല പ്രവർത്തക സമിതി ക്യാമ്പ് സമാപിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉൽഘാടനം ചെയ്ത ക്യാമ്പിൽ വ്യാപാര വ്യവസായ രംഗത്തെ വിവിധ വിഷയങ്ങളിൽ ചർച്ചകളും പഠന ക്ലാസുകളും നടന്നു. രണ്ട് പ്രമേയങ്ങളും അവതരിപ്പിക്കപ്പെട്ടു.
സംസ്ഥാന ഗവൺമെന്റിന്റെ ധനാഗമ മാർഗ്ഗത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന വ്യാപാര-വ്യവസായ മേഖലയുടെ സംരക്ഷണത്തിന്നായി 60 വയസ്സ് പിന്നിട്ട വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും മാസം തോറും പതിനായിരം രൂപ പെൻഷനായി അനുവദിക്കണമെന്ന് യു എം സി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
1960 കളിൽ നിയമമായ വാടക കുടിയാൻ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്തി ജൻമിക്കും കുടിയാനും ഒരേ പോലെ സംരക്ഷണം ലഭിക്കാവുന്ന തരത്തിൽ  സമഗ്രമായ ഒരു വാടക കുടിയാൻ നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് യു എം സി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി ടി ആർ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജോസ് ഉഴുന്നാലിൽ, ടി.കെ ഹെൻട്രി ,ടോമി കുറ്റിയാങ്കൽ, നിജാം ബഷി, കെ എം കുട്ടി,അബ്ദുൽ റഷീദ്, ജോളി ജേക്കബ്, ഷിനോജ്, പി എസ് സിംപ്സൺ, നിയാസ് , ബുഷ്റ, ഫിറോസ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

മദ്യനയ അഴിമതി, സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ ഹൈക്കോടതിയിൽ

Aswathi Kottiyoor

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ്‌ റൂമിലെ സിസിടിവി ക്യാമറകൾ കേടായി

WordPress Image Lightbox