24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; ലോക റെക്കോഡ് കുറിച്ച് ടീം
Uncategorized

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; ലോക റെക്കോഡ് കുറിച്ച് ടീം

ഹാങ്ചൗ: പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്.

10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Related posts

പുൽവാമ: കേന്ദ്രത്തെ വിമർശിച്ച് കരസേന മുൻ മേധാവി

Aswathi Kottiyoor

കമ്പനി കൂടാൻ വീട്ടിലേക്ക് ക്ഷണിച്ചു, സിഗരറ്റ് ചോദിച്ചിട്ട് കൊടുത്തില്ല’; ദില്ലിയിൽ 2 പേരെ കുത്തിക്കൊന്നു

Aswathi Kottiyoor

മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox