24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സെറ്റ് പരീക്ഷ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതൽ
Uncategorized

സെറ്റ് പരീക്ഷ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതൽ

കോഴിക്കോട് : ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന തല യോഗ്യത നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷന്‍ ഒക്ടോബർ 25 വരെ.

സെറ്റ് ജനുവരി 2024-ന്‍റെ പ്രോസ്‌പെക്ടസും, സിലബസും എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും. സെപ്തംബര്‍ 25 മുതലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുക. ഒക്ടോബര്‍ 25ന് വൈകിട്ട് അഞ്ചിന് രജിസ്ട്രേഷന്‍ അവസാനിപ്പിക്കും. ഇതിന് മുമ്പായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒക്ടോബര്‍ 27 വൈകിട്ട് 5 വരെ ഓണ്‍ലൈനായി ഫീസ് അടക്കാനാകും. ഒക്ടോബര്‍ 28 മുതല്‍ ഒക്ടോബര്‍ 29ന് വൈകിട്ട് 5 വരെ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്താം.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തില്‍ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. എസ്.സി / എസ്.ടി വിഭാഗത്തിൽ പെടുന്നവർക്കും പി.ഡബ്ലു.ഡി വിഭാഗത്തിൽ പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ച് കൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാന വർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം, ഈ നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി / ബി.എഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്ത പക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

ജനറൽ / ഒ.ബി.സി വിഭാഗങ്ങളിൽ പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി / എസ്.ടി / പി.ഡബ്ല്യൂ.ഡി എന്നീ വിഭാഗങ്ങളിൽ പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്. പി.ഡബ്ല്യൂ.ഡി വിഭാഗത്തിൽ പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി / എസ്. ടി വിഭാഗങ്ങളിൽ പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി നോൺക്രീമിലെയർ വിഭാഗത്തിൽ പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2022 സെപ്റ്റംബർ 26 നും 2023 ഒക്‌ടോബർ 25 നും ഇടയിൽ ലഭിച്ചതായിരിക്കണം) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.

Related posts

എറണാകുളത്തെ മഞ്ഞപ്പിത്തം: ജല അതോറിറ്റിക്കെതിരെ കടുത്ത പ്രതിഷേധം, ബിൽ തുകയിൽ ഇളവ് വേണമെന്ന് പഞ്ചായത്ത്

Aswathi Kottiyoor

പുതിയ മന്ദിരം ‘ഇന്ത്യയുടെ പാർലമെന്റ്’; വനിതാ സംവരണ ബിൽ ഇന്ന് അവതരിപ്പിക്കും

Aswathi Kottiyoor

കെ.എസ്.യു നേതാക്കള്‍ക്ക് മര്‍ദ്ദനം

Aswathi Kottiyoor
WordPress Image Lightbox