22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പോക്‌സോ പ്രതികൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലെങ്കിൽ മുൻകൂർജാമ്യം നൽകാം
Kerala

പോക്‌സോ പ്രതികൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലെങ്കിൽ മുൻകൂർജാമ്യം നൽകാം

പോക്‌സോ കേസുകളിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുകൾ ഇല്ലെങ്കിൽ മുൻകൂർജാമ്യം നൽകാമെന്ന്‌ ഹൈക്കോടതി. കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമക്കേസുകളിലെ പ്രതികൾക്ക്‌ മുൻകൂർജാമ്യം നൽകരുതെന്നാണ്‌ ക്രിമിനൽ നടപടിച്ചട്ടത്തിലെ വ്യവസ്ഥ. എങ്കിലും കേസുകളുടെ സാഹചര്യവും വസ്‌തുതയും വിലയിരുത്തി കോടതികൾ തീരുമാനമെടുക്കണം. പ്രായപൂർത്തിയാകാത്ത മക്കളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർജാമ്യം തേടി സമർപ്പിച്ച ഹർജികളിലാണ്‌ ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ ഉത്തരവ്‌.

ലൈംഗികാതിക്രമം സമൂഹത്തിനുനേരെയുള്ള കുറ്റകൃത്യമാണ്‌. ഇത്‌ ഇരകളിൽ ജീവിതകാലം മുഴുവനും അരക്ഷിതാവസ്ഥയും അപമാനവുമുണ്ടാക്കും. ഇത്തരം കേസുകളിൽ മുൻകൂർജാമ്യം അനുവദിക്കാനാകില്ല. എന്നാൽ, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കള്ളക്കേസുകളും നിലവിലുണ്ട്. കുട്ടികളെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട കുടുംബതർക്കങ്ങളിൽ പോക്‌സോ കള്ളക്കേസുകൾ ഏറിവരുന്നതായി കോടതി നിരീക്ഷിച്ചു. നിരപരാധികളെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ നിയമത്തിൽ പറയുന്നില്ല. കുറ്റവാളികളെ ശിക്ഷിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് നിരപരാധികളെ സംരക്ഷിക്കലും. ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഹർജികളിലൊന്നിൽ പ്രതിക്കെതിരായ പരാതിയിൽ കഴമ്പില്ലെന്ന്‌ കണ്ടെത്തിയതിനാൽ അറസ്‌റ്റ്‌ ഉണ്ടാകില്ലെന്ന്‌ കോടതിയെ സർക്കാർ അറിയിച്ചു. ഇതു രേഖപ്പെടുത്തി ഹർജി തീർപ്പാക്കി. രണ്ടാമത്തെ ഹർജിയിൽ പ്രതിക്കെതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തി മുൻകൂർജാമ്യം നിഷേധിച്ചു.

Related posts

സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകൾക്ക് തുടക്കം

Aswathi Kottiyoor

മാസംതോറും വൈദ്യുതി നിരക്ക്‌ വർധന ; സംസ്ഥാനത്തെ കാഴ്‌ചക്കാരാക്കി കുത്തകകൾക്ക്‌ ഒത്താശ

Aswathi Kottiyoor

ബഹിരാകാശവാരം: സ്‌കൂൾ കുട്ടികൾക്ക്‌ മത്സരം, രജിസ്‌ട്രേഷൻ 28ന് അവസാനിക്കും

Aswathi Kottiyoor
WordPress Image Lightbox