24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സാധന’മെന്ന് വിളിച്ചെന്ന് വിമർശനം, പിന്നാലെ കേസ്: കെ.എം.ഷാജിക്ക് മറുപടിയില്ലെന്ന് മന്ത്രി വീണ ജോർജ്.
Uncategorized

സാധന’മെന്ന് വിളിച്ചെന്ന് വിമർശനം, പിന്നാലെ കേസ്: കെ.എം.ഷാജിക്ക് മറുപടിയില്ലെന്ന് മന്ത്രി വീണ ജോർജ്.

കോഴിക്കോട്∙ മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതികരിക്കേണ്ട കാര്യമില്ലെന്നും താൻ നല്ല ജോലിത്തിരക്കിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രിയെ കെ.എം.ഷാജി ‘സാധനം’ എന്ന് വിളിച്ചെന്നാണ് ആരോപണം.

‘അതിനൊടൊന്നും എനിക്ക് പ്രതികരിക്കാനില്ല. നിങ്ങൾ കാണുന്നതുപോലെ ഞാൻ നല്ല ജോലിത്തിരക്കിലാണ്. എനിക്ക് ഇഷ്ടംപോലെ ജോലിയുണ്ട്.’ – കെ.എം.ഷാജിയുടെ വിവാദ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു മന്ത്രിയുടെ മറുപടി.നേരത്തെ മുൻ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയെ പുകഴ്ത്തിക്കൊണ്ടാണ്, ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെ കെ.എം.ഷാജി കടുത്ത ഭാഷയിൽ വിമർശിച്ചത്.

‘ഇപ്പോൾ ഒരു ആരോഗ്യമന്ത്രിയുണ്ട്. നേരത്തേ ആ ഷൈലജ ടീച്ചർ വലിയ പ്രഗദ്ഭയൊന്നുമല്ലെങ്കിൽ, നല്ലൊരു സംഘാടകയായിരുന്നു. പക്ഷേ, അവരെ വെട്ടിക്കളഞ്ഞു. അവർ മന്ത്രിസഭയിൽ വന്നില്ല. പിന്നെ ആരാ വന്നത്? ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജാണ്. എന്താ യോഗ്യത? ഈ കപ്പൽ കുലുങ്ങില്ല സാർ… നല്ല പ്രസംഗമായിരുന്നു. ആ പ്രസംഗത്തിനുള്ള സമ്മാനമാണ് ഈ കിട്ടിയത്. അന്തോം കുന്തോം തിരിയാത്ത ഒരു സാധനമാണ് ഇപ്പോൾ കേരളത്തിൽ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. അവർക്ക് ഒരു കുന്തോം അറിയില്ല. ഇങ്ങനെ വാടകമടിച്ചും മുഖ്യമന്ത്രിയെ സ്തുതിച്ചും നടക്കാമെന്നല്ലാതെ ഒന്നിനും കഴിയില്ല.’ – ഇതായിരുന്നു ഷാജിയുടെ പരാമർശം.

സംഭവത്തില്‍ കെ.എം. ഷാജിക്കെതിരെ കേരള വനിതാ കമ്മിഷന്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

Related posts

കൊട്ടിയൂരിൽ രോഹിണി ആരാധന 17-ന് –

Aswathi Kottiyoor

കെട്ടിടത്തിന് തീപിടിച്ചു, ഭയന്ന് രണ്ടാം നിലയിൽ നിന്ന് ചാടി; 13 കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

അനിൽ ആന്റണി കുഴിയാനയെങ്കിൽ എ.കെ.ആന്റണിയും അല്ലേ?; എ.കെ.ആന്റണി ആദർശ ധീരനായ നേതാവ്’

Aswathi Kottiyoor
WordPress Image Lightbox