23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കൊല്ലം നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; രണ്ടു പേർക്ക് പരുക്ക്, ഒരാൾ ആശുപത്രിയിൽ
Uncategorized

കൊല്ലം നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; രണ്ടു പേർക്ക് പരുക്ക്, ഒരാൾ ആശുപത്രിയിൽ

കൊല്ലം നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. നിലമേൽ മാറ്റപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ +1, +2 വിദ്യാർഥികളാണ് ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം സ്കൂളിന് വെളിയിൽ വെച്ച് ഏറ്റുമുട്ടിയത്. അടിപിടിയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർത്ഥിയെ കല്ലമ്പലം ചാത്തൻപാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ട് വിദ്യാർത്ഥികൾക്കാണ് സംഭവത്തിൽ ​പരുക്കേറ്റത്. ഇതിൽ പരുക്ക് ​ഗുരുതരമായ വിദ്യാർത്ഥിയെയാണ് ചാത്തൻപാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിന് പുറത്തുള്ള സംഭവമാണിതെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. എന്നാൽ സ്കൂളിന് ഉള്ളിൽ വെച്ചു തന്നെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അതാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്.

പ്ലസ് 2 വിദ്യാർത്ഥികൾ പ്ലസ് വണ്ണിലെ ഒരു വിഭാ​ഗം വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അതാണ് സംഭവങ്ങളുടെ തുടക്കം. സ്കൂളിന് വെളിയിൽ വച്ചാണ് വാക്കേറ്റം അടിപിടിയിൽ കലാശിച്ചത്.

Related posts

ഇന്ന് കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor

ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവ് മരിച്ചു; അപകടം കൊല്ലം ശാസ്താംകോട്ടയിൽ

Aswathi Kottiyoor

മൊയ്തീനും വിക്രം ഗൗഡയും തമ്മിൽ ഭിന്നത; കബനി ദളത്തിൽ ശേഷിക്കുന്നത് 4 മാവോയിസ്റ്റുകൾ മാത്രമെന്ന് സൂചന

WordPress Image Lightbox