24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മുസ്‌ലിംകൾ ബിജെപിക്കൊപ്പമെന്ന് ഒരു മുസ്‍ലിം ലീഗ് അംഗം ഉറക്കത്തിലെങ്കിലും പറയുമോ?: പ്രതികരിച്ച് വഹാബ്..
Uncategorized

മുസ്‌ലിംകൾ ബിജെപിക്കൊപ്പമെന്ന് ഒരു മുസ്‍ലിം ലീഗ് അംഗം ഉറക്കത്തിലെങ്കിലും പറയുമോ?: പ്രതികരിച്ച് വഹാബ്..

ന്യൂഡൽഹി∙ രാജ്യസഭയിലെ പ്രസംഗത്തില്‍ മുത്തലാഖ് വിഷയത്തില്‍ ബിജെപിയെ പുകഴ്ത്തി സംസാരിച്ചെന്ന തരത്തിൽ വരുന്ന റിപ്പോർട്ടുകൾ തള്ളി മുസ്‍ലിം ലീഗ് എംപി അബ്ദുൽ വഹാബ് രംഗത്ത്. എന്തു പറ‍ഞ്ഞാലും മുത്തലാഖ് എന്നു പറഞ്ഞുനടക്കുന്ന ബിജെപിയെ പരിഹസിക്കുകയാണ് താൻ ചെയ്തതെന്നും, അതിനെ മറിച്ചു വ്യാഖ്യാനിക്കുന്നവർക് പ്രത്യേക താൽപര്യമുണ്ടാകാമെന്നും അബ്ദുൽ വഹാബ് പ്രതികരിച്ചു. മുസ്‍ലിംകൾ ബിജെപിക്കൊപ്പമാണെന്ന് ഒരു മുസ്‍ലിം ലീഗ് അംഗം ഉറക്കത്തിലെങ്കിലും പറയുമോയെന്നും വഹാബ് ചോദിച്ചു. രാജ്യസഭയിലെ പ്രസംഗം കുറിക്കു കൊള്ളുന്നതായിരുന്നുവെന്ന് പ്രതിപക്ഷ നിരയിലെ എംപിമാർ തന്നെ അഭിനന്ദിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.എല്ലാ മുസ്‍ലിം സ്ത്രീകളും ബിജെപിയിൽ പോയി എന്ന് ഒരു മു‍സ്‌ലിം ലീഗ് അംഗം ഉറക്കത്തിലെങ്കിലും പറയുമോ? ഈ ബിൽ ഇപ്പോൾ ഈ രൂപത്തിൽ കൊണ്ടുവന്നത് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. അതുകൊണ്ടൊന്നും ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ രക്ഷപ്പെടാൻ പോകുന്നില്ല.

Related posts

ലോറിക്കുള്ളിൽ പ്രവാസി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം

Aswathi Kottiyoor

ലൈംഗികാതിക്രമ പരാതി: പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഇരിട്ടി: റോഡു മുറിച്ചുകടക്കവൈ സ്വകാര്യ ബസിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox