24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • ദേശഭക്തി ഗാന മത്സരവും ജീൻ ഹെൻറി ഡ്യുനാന്റ് അനുസ്മരണ ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.
Uncategorized

ദേശഭക്തി ഗാന മത്സരവും ജീൻ ഹെൻറി ഡ്യുനാന്റ് അനുസ്മരണ ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.

ഇരിട്ടി ഉപജില്ല ജൂനിയർ റെഡ്ക്രോസിന്റെ (JRC ) നേതൃത്വത്തിൽ ദേശഭക്തി ഗാന മത്സരവും ജീൻ ഹെൻറി ഡ്യുനാന്റ് അനുസ്മരണ ക്വിസ്സ് മത്സരവും ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ഷൈനി യോഹന്നാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഉപജില്ല ജോ .കോർഡിനേറ്റർ ജോസ് സ്റ്റീഫൻ അധ്യക്ഷതവഹിച്ചു. ഉപജില്ല സെക്രട്ടറി ശ്രീമതി റംല മുഹമ്മദ്, ഇരിട്ടി HSS PTA വൈസ് പ്രസിഡന്റ്
ശ്രീ. ആർ .കെ .ഷൈജു, സീനിയർ അസിസ്റ്റന്റ് ശ്രീ.പി.വി. ശശീന്ദ്രൻ മാസ്റ്റർ, എക്സി അംഗം ശ്രീമതി സീമ ജിം എന്നിവർ പ്രസംഗിച്ചു.

ദേശഭക്തിഗാന മത്സരത്തിൽ അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഒന്നാം സ്ഥാനവും ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ജീൻ ഹെൻറി ഡ്യുനാന്റ് അനുസ്മരണ ക്വിസ്സ് മത്സരത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് സമ്മാനദാനവും നടത്തി.

Related posts

ആലുവയിൽ കാർ നിയന്ത്രണം വിട്ട് പാലം തകർത്ത് താഴേയ്ക്ക് പതിച്ചു; 5 സ്ത്രീകൾക്ക് പരിക്ക്

Aswathi Kottiyoor

പാര്‍ക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു, ആൾക്കൂട്ടത്തിൽ 13കാരി തലകറങ്ങിവീണു, വാദ്യ കലാകാരന്റെ മുഖത്ത് നാല് തുന്നൽ

Aswathi Kottiyoor

‘പത്മജയുമായി ഇനി ബന്ധമില്ല’, കരുണാകരന്റെ കുടുംബത്തില്‍നിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്നത് ദുഖകരം: മുരളീധരന്‍

Aswathi Kottiyoor
WordPress Image Lightbox