27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ന്യൂനമർദം: സംസ്ഥാനത്ത് മഴ തുടരും
Kerala

ന്യൂനമർദം: സംസ്ഥാനത്ത് മഴ തുടരും

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെയും കച്ച്‌ മേഖലയിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു. വ്യാഴം മുതൽ ശനിവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 40 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ്‌ തീരത്ത്‌ മീൻപിടിക്കാൻ പോകരുതെന്നും നിർദേശമുണ്ട്.

സെപ്‌തംബറിൽ അധികമഴ

സംസ്ഥാനത്ത് സെപ്‌തംബറിലാകെ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചു. സാധാരണ 272.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടിത്ത്‌ പത്തു ദിവസം ബാക്കിനിൽക്കെ 274.6 മി.മീ. മഴ ലഭിച്ചു. ഇടുക്കി, വയനാട്, തൃശൂർ, പാലക്കാട്‌, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലയിലും അധിക മഴയാണ്‌. അതേസമയം, കാലവർഷത്തിൽ ഇതുവരെ 39 ശതമാനം മഴക്കുറവാണ്‌. ജൂണിൽ 60 ശതമാനവും ആഗസ്‌തിൽ 87 ശതമാനവുമായിരുന്നു മഴക്കുറവ്‌. ജൂലൈയിൽ ഒമ്പതു ശതമാനമായിരുന്നു മഴക്കുറവ്‌.

Related posts

ഓണ്‍ലൈന്‍ പഠന സഹായം;വിദ്യാതരംഗിണി വായ്പാപരിധി പത്തുലക്ഷമാക്കി

Aswathi Kottiyoor

ജാഗ്രതയോടെ ഐഎസ്‌ആർഒ: ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്ത് ചാന്ദ്രയാൻ

Aswathi Kottiyoor

ബിജെപിയുടെ ഈസ്റ്റര്‍ നയതന്ത്രത്തെ ലാഘവത്തോടെ കണ്ടു; കോണ്‍ഗ്രസില്‍ അതൃപ്തി, ചര്‍ച്ച

Aswathi Kottiyoor
WordPress Image Lightbox