22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പൈപ്പുകളിലെ അനധികൃത കണക്‌ഷൻ 
കണ്ടെത്താൻ മിന്നൽ പരിശോധന
Kerala

പൈപ്പുകളിലെ അനധികൃത കണക്‌ഷൻ 
കണ്ടെത്താൻ മിന്നൽ പരിശോധന

കാലവർഷത്തിലെ മഴക്കുറവ്‌ കണക്കിലെടുത്ത് വരൾച്ചാ ലഘൂകരണ നടപടികൾക്ക്‌ സർക്കാർ തുടക്കമിട്ടു. ദുരന്തനിവാരണ അതോറിറ്റിയുടെ വരൾച്ചാ നിരീക്ഷണ സെൽ ജൂൺമുതൽ ആഗസ്‌ത്‌ വരെയുള്ള കാലവർഷത്തിന്റെ കണക്ക്‌ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ട്‌ സർക്കാർ അംഗീകരിച്ചു. തുടർന്ന്‌, വരൾച്ചാ പ്രതിരോധ മാർഗനിർദേശങ്ങൾ അതോറിറ്റി പുറപ്പെടുവിച്ചു. ശുദ്ധജലം പരമാവധി സംരക്ഷിക്കാനായി കുറഞ്ഞ ഉപയോഗം, പുനരുപയോഗം തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാൻ വ്യാപക ബോധവൽക്കരണം ആരംഭിക്കണം. തുലാമഴയിൽ ലഭിക്കുന്ന വെള്ളം പരമാവധി മണ്ണിൽ സംഭരിക്കാനുള്ള നടപടി സ്വീകരിക്കണം. ശുദ്ധജലവിതരണ പൈപ്പുകളിൽനിന്നുള്ള അനധികൃത കണക്‌ഷൻ കണ്ടെത്താൻ മിന്നൽ പരിശോധനയ്‌ക്ക്‌ ഉദ്യോഗസ്ഥരെ കലക്ടർ ചുമതലപ്പെടുത്തണം. ഹോട്ടലുകൾ, ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ എന്നിവയ്ക്ക്‌ 50,000 രൂപമുതൽ ഒരുലക്ഷം രൂപവരെയും വീടുകൾക്ക്‌ 25,000 രൂപവരെയും പിഴ ചുമത്തണം. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിൽ ശുദ്ധജലവിതരണത്തിനുള്ള സംവിധാനങ്ങളുടെ അറ്റകുറ്റപ്പണിക്ക്‌ മുൻകൂർ അനുമതിയില്ലാതെ കലക്ടർമാർക്ക്‌ രണ്ട്‌ ലക്ഷംരൂപവരെ അനുവദിക്കാം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. മറ്റുള്ളവ ചുവടെ:

● ജനപ്രതിനിധികളുടെയും വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരുടെയും ജില്ലാ ചുമതലയുള്ള മന്ത്രിയുടെയും സാന്നിധ്യത്തിൽ കലക്ടർ ഉടൻ വരൾച്ചാ പ്രതിരോധ അവലോകന യോഗം വിളിക്കണം
●യോഗത്തിൽ തീരുമാനിക്കുന്ന വരൾച്ചാ പ്രതിരോധ നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന്‌ താലൂക്ക്‌ അധികാരികൾ ഉറപ്പാക്കണം
● പൊതുജലവിതരണ പൈപ്പുകളിൽനിന്ന്‌ വെള്ളമെടുത്ത്‌ വാഹനങ്ങൾ കഴുകരുത്‌
● ജില്ലയിലെ മഴയും ജലലഭ്യതയും കലക്ടർ ദിവസവും വിലയിരുത്തണം
● വാർഡുകൾതോറും വാട്ടർ കിയോസ്‌കുകൾ സ്ഥാപിക്കണം
● ടാങ്കറുകളിൽ കുടിവെള്ള വിതരണം ആവശ്യമായ ഇടങ്ങൾ കണ്ടെത്തണം. (ജിപിഎസ്‌ ഘടിപ്പിച്ച ടാങ്കറുകളായിരിക്കണം)
● വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച്‌ ബോധവൽക്കരിക്കാൻ വിദ്യാലയങ്ങളിൽ പ്രത്യേക അസംബ്ലി ചേരണം. ഇതിന്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തണം.
● വേനലിൽ വന്യമൃഗങ്ങൾക്ക്‌ വെള്ളം ലഭ്യമാകുന്നെന്ന്‌ വനംവകുപ്പ്‌ ഉറപ്പാക്കണം. വെള്ളംകിട്ടാതെ വന്യമൃഗങ്ങൾ നാട്ടിലേക്ക്‌ ഇറങ്ങുന്ന സ്ഥിതി ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.
● തുലാമഴ പ്രയോജനപ്പെടുത്താൻ കൃഷിയിടങ്ങളിൽ മഴക്കുഴികൾ വ്യാപകമായി സൃഷ്ടിക്കണം. 20 ഡിഗ്രിയിൽ കൂടുതൽ ചെരിഞ്ഞ ഭൂപ്രദേശങ്ങളിൽ മഴക്കുഴി നിർമാണം പാടില്ല.

Related posts

പുതിയ അണക്കെട്ട്: ഐക്യം ചോരാതെ നോക്കാൻ കേരളം.

Aswathi Kottiyoor

മെട്രോയ്‌ക്ക്‌ വയസ്സ്‌ 5; ആഘോഷം ഇന്ന്‌ ; 5 രൂപയ്‌ക്ക്‌ മെട്രോയാത്ര ഇന്ന്‌

Aswathi Kottiyoor

ഉപഭോക്തൃ തർക്ക പരാതികൾ ഇനി ഓൺലൈനായി ഫയൽ ചെയ്യാം

Aswathi Kottiyoor
WordPress Image Lightbox