24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനം ബി എം എസ് പ്രകടനവും പൊതുസമ്മേളനവും നടത്തി
Iritty

വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനം ബി എം എസ് പ്രകടനവും പൊതുസമ്മേളനവും നടത്തി

ഇരിട്ടി: വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബി എം എസ് ഇരിട്ടി സോണിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. പയഞ്ചേരി മുക്കിൽ നിന്നും ആരംഭിച്ച പ്രകടനം ഇരിട്ടി പഴയസ്റ്റാന്റ് ഓപ്പൺ ഓഡിറ്റോറിയത്തിൽ അവസാനിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം എൻ ജി ഒ സംഘ് സംസ്ഥാന സമിതി അംഗം പി.കെ. ജയപ്രകാശ് ഉദ്‌ഘാടനം ചെയ്തു. നമ്മുടെ രാഷ്ട്രത്തിന്റെ വിചാരധാരയാണ് സനാതന ധർമ്മമെന്നും അത് സങ്കൽപ്പത്തിന്റെ സാക്ഷാത്കാരത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും എല്ലാ തൊഴിൽ നൈപുണ്യത്തിന്റെയും എല്ലാ ശാസ്ത്രങ്ങളുടെയും കലകളുടെയും അധിദേവതയായി പരാമർശിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതുമായ ദേവ സങ്കൽപ്പമാണ് വിശ്വകർമ്മാവ്. അതിനാലാണ് വിശ്വകർമ്മ ജയന്തി ദിനം ബി എം എസ് ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി എം എസ് ജില്ലാ ജോ.സിക്രട്ടറി പി.വി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സിക്രട്ടറി ശ്യാം മോഹൻ മുഖ്യ ഭാഷണം നടത്തി. ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് വനജ രാഘവൻ, മേഖലാ ജോ. ജനറൽ സിക്രട്ടറി കെ.പി. ധനഞ്ജയൻ, പേരാവൂർ മേഖലാ സിക്രട്ടറി പി.കെ. ഷാബു, ഇരിട്ടി മേഖലാ പ്രസിഡന്റ് കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

Related posts

വയത്തൂരിലെ വലിയകുളത്തിൽ ബാബുവിന്റെ (ദേവമാതാ ലോറി ഉടമ) ഭാര്യ ലിസി (56) അന്തരിച്ചു

Aswathi Kottiyoor

ആറളം ഫാമിൽ വിൽപ്പനക്ക് തയാറായി കശുമാവ് തൈകൾ.

Aswathi Kottiyoor

മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദേവിയുടെ പുനഃപ്രതിഷ്ഠ നടത്തി

Aswathi Kottiyoor
WordPress Image Lightbox