24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൊലീസ് സേവനനിരക്കിൽ വർധന; നായയുടെയും ലാത്തിയുടെയും വാടക കൂട്ടി
Kerala

പൊലീസ് സേവനനിരക്കിൽ വർധന; നായയുടെയും ലാത്തിയുടെയും വാടക കൂട്ടി

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ, വാടകയ്ക്കു നൽകുന്ന പൊലീസ് നായയുടെ മുതൽ പൊലീസ് ലാത്തിയുടെ വരെ ദിവസവാടക കൂട്ടി. ജനങ്ങൾക്കു നൽകുന്ന സേവനങ്ങളുടെ ഫീസും വർധിപ്പിച്ചു. അടുത്ത ഒന്നിനു പുതിയ നിരക്കുകൾ നിലവിൽ വരും. 25 മുതൽ 1000 രൂപ വരെയാണു വർധന. 
ഒരാൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റിനുള്ള ഫീസ് 555 രൂപയിൽനിന്ന് 610 ആക്കി. ഘോഷയാത്ര നടത്തുന്നതിനു പൊലീസ് സ്റ്റേഷൻ പരിധിയിൽ 2000 രൂപയും സബ് ഡിവിഷനൽ പരിധിയിൽ 4000 രൂപയും ജില്ലയാകെ നടത്തുന്നതിനു 10,000 രൂപയും ഫീസ് നൽകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പബ്ലിക് ലൈബ്രറികൾ, ശാസ്ത്ര–സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയെ ഫീസിൽനിന്ന് ഒഴിവാക്കി. സിനിമാ ഷൂട്ടിങ്ങിനടക്കം പൊലീസ് നായ്ക്കളെ വാടകയ്ക്കു നൽകാറുണ്ട്.  മറ്റു ഫീസുകൾ

സബ് ഡിവിഷനൽ തലത്തിൽ (ഡിവൈഎസ്പിയുടെ പരിധിയിൽ) ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് 1000 രൂപ, വാടകക്കാരെക്കുറിച്ചും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെക്കുറിച്ചും പരിശോധന – 1000, മറ്റു സംസ്ഥാനങ്ങളിൽനിന്നു വാഹനം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സർട്ടിഫിക്കറ്റ് – 1000, കായികപരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പെർമിറ്റ്, പുതുക്കൽ – 3000 രൂപ. 

വാഹനാപകട കേസുകളിൽ ഇൻഷുറൻസ് കമ്പനികൾക്കു നൽകുന്ന രേഖകളായ ജനറൽ ഡയറി, പ്രഥമ വിവര റിപ്പോർട്ട്, വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സീൻ മഹസർ, എംവിഐയുടെ റിപ്പോർട്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പരിശോധനാ സർട്ടിഫിക്കറ്റ്, അന്തിമ റിപ്പോർട്ട് എന്നിവയ്ക്കെല്ലാം 50 രൂപ വീതം നൽകണം.
മൈക്ക് ലൈസൻസ് 15 ദിവസത്തേക്ക് 365 രൂപ, ഓടുന്ന വാഹനത്തിൽ ജില്ലയാകെ മൈക്ക് അനൗൺസ്മെന്റ് നടത്താൻ 610, സംസ്ഥാനമൊട്ടാകെ വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്താൻ 5 ദിവസത്തേക്ക് 6070 രൂപ. അതിനു ശേഷം ഓരോ ദിവസവും 555 രൂപ വീതം. 

സ്വകാര്യ ചടങ്ങുകൾക്കും റൈഫിൾ, ലാത്തി, ഹെൽമറ്റ് എന്നിവ സഹിതം സിനിമാ ഷൂട്ടിങ്ങിനും പോകുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു നൽകേണ്ട പുതുക്കിയ ഫീസ് (നാലു മണിക്കൂർ നിരക്ക്): ഇൻസ്പെക്ടർ – 3340 (പകൽ), 4370 (രാത്രി); എസ്ഐ–2250, 3835; എഎസ്ഐ–1645, 1945; സീനിയർ സിവിൽ പൊലീസ് ഓഫിസർ–1095, 1400; സിപിഒ–610, 915; ക്യാംപ് ഫോളോവർ–310, 430; മറ്റുള്ളവർ – 430, 610.

പൊലീസ് നായ – 7280 (ഒരു ദിവസത്തേക്കോ അതിൽ താഴെ സമയമോ). മറ്റു നിബന്ധനകളുമുണ്ട്.

വയർലെസ് സെറ്റ് – 2425

പൊലീസ് സ്റ്റേഷൻ കെട്ടിടം–12,130

Related posts

ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണോദ്ഘാടനം ഗവർണർ നിർവഹിക്കും

Aswathi Kottiyoor

മാറുന്ന കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു ടൂറിസം മേഖലയെ ഉയർത്തുക ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

1.75 ല​ക്ഷം റ​ബ​ർ തൈ​ക​ളു​മാ​യി വീ​ണ്ടും സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​സാ​മി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox