28.9 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ മുഴക്കുന്ന് സ്വദേശി മരിച്ചു
Uncategorized

സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ മുഴക്കുന്ന് സ്വദേശി മരിച്ചു

മുഴക്കുന്ന് : സൗദി ഒലയ്യയിൽ ജോലി സ്ഥലത്ത് നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുഴക്കുന്ന് മെഹ്ഫിൽ മനസിലിൽ ഫസൽ പൊയിലൻ(37) മരിച്ചു.ബുധനാഴ്ച രാവിലെയാണ് ഫസലിന് പൊള്ളലേറ്റത്.സൗദി ഷുമൈസി ആസ്പത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഫസൽ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.

കണ്ണൂർ മുഴക്കുന്നിലെ കുന്നുമ്മൽ അബ്ദുള്ളയുടെയും പൊയിലൻ ആയിഷയുടെയും മകനാണ്.ഭാര്യ: ആസ്യ വലിയേടത്ത്(അക്ഷയ കേന്ദ്രം, വിളക്കോട് ). മക്കൾ: ആലിയ മെഹ് വിഷ്(രണ്ടാം ക്ലാസ് വിദ്യാർത്ഥിനി, മജ്ലിസ് ഇംഗ്ലീഷ് സ്കൂൾ,ഉളിയിൽ),അസ്ബ മെഹക്(ഒരു വയസ്).സഹോദരങ്ങൾ:ഫുളൈൽ (ഡ്രൈവർ), ഫൈസൽ(മസ്ക്കറ്റ് ), നൗഫൽ(ദുബൈ), അനസ്(മസ്ക്കറ്റ് ),ആഫിള(ചാവശേരി).കബറടക്കം ഞായറാഴ്ച സൗദിയിൽ.

മയ്യിത്ത് നിസ്കാരം ഞായറാഴ്ച റിയാദ് എക്‌സിറ്റ് പതിനഞ്ച് അൽ -രാജ് മസ്ജിദിൽ.കബറടക്കം ഞായറാഴ്ച ഉച്ചക്ക് ശേഷം റിയാദ് നസീം മക്ബറ കബറിസ്ഥാനിൽ.

Related posts

‘തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം, മണിക്കൂറുകള്‍ ചുറ്റിത്തിരിഞ്ഞു, മയക്കുവെടിയേറ്റു’: കര്‍ണാടക വനംവകുപ്പ്

Aswathi Kottiyoor

🔰♦️മൂഴിയാർ ഡാമിന്റെ ഷട്ടർ തുറന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

Aswathi Kottiyoor

വശീകരിച്ചുള്ള തട്ടികൊണ്ടുപോകൽ, പത്ത് മാസത്തെ ആസൂത്രണം; ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം

Aswathi Kottiyoor
WordPress Image Lightbox