22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കും ; അതിക്രമം തടയാൻ പൊലീസ്‌ പ്രതിജ്ഞാബദ്ധം : മുഖ്യമന്ത്രി
Kerala

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കും ; അതിക്രമം തടയാൻ പൊലീസ്‌ പ്രതിജ്ഞാബദ്ധം : മുഖ്യമന്ത്രി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയാനും ആക്രമണങ്ങളിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനും പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ആലുവയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അന്നുതന്നെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. തിരൂരങ്ങാടിയിൽ നാലു വയസ്സുകാരിയേയും ആലപ്പുഴ അർത്തുങ്കലിൽ 15 വയസ്സുകാരിയേയും പീഡിപ്പിച്ച കേസിലും ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്‌തു. അൻവർ സാദത്ത്‌ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആലുവയിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത് രണ്ട് ചുമട്ടുതൊഴിലാളികളാണ്. നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികൾ ആക്രമിക്കപ്പെടുകയും ചിലർ കുറ്റവാളികളാവുകയും ചെയ്യുന്നു എന്നത് വസ്തുതയാണ്. ആ രംഗത്ത് കൂടുതൽ സമഗ്രവും ഫലപ്രദവുമായ നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്.

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യത്തുതന്നെ ഏറ്റവും മികച്ച റെക്കോഡുള്ള സംസ്ഥാനമാണ് കേരളം. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. ഇത്തരംവിഷയങ്ങളിൽ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരികയും പൊലീസിനു സഹായം നൽകുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന്‌ സ്‌പീക്കർ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചു.

Related posts

വേനലിൽ വെള്ളം കുറഞ്ഞ ഇരിക്കൂർ പുഴ കുഴിച്ചു കോരി മണൽ മാഫിയ സംഘം

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു; ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള​ട​ക്കം മു​ട​ങ്ങും

Aswathi Kottiyoor

കീം പരീക്ഷ ഓൺലൈനാക്കൽ ; താരതമ്യപഠനത്തിന്‌ 3 അംഗ സമിതി

Aswathi Kottiyoor
WordPress Image Lightbox