23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സി.ബി.എസ്.ഇ പരീക്ഷ; പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Kerala

സി.ബി.എസ്.ഇ പരീക്ഷ; പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷക്കായി പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ സി ബി എസ് ഇ ആരംഭിച്ചു. ഒക്ടോബര്‍ 11 വരെ cbse.gov.in ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2024 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ നടത്തുക. പിഴയോടെ ഒക്ടോബര്‍ 19 വരെയും അപേക്ഷിക്കാം. 2000 രൂപയാണ് പിഴയായി ഈടാക്കുക. അഞ്ച് വിഷയങ്ങള്‍ക്ക് 1500 രൂപയാണ് പരീക്ഷ ഫീസ്.

തുടര്‍ന്നുള്ള ഓരോ അധിക വിഷയത്തിനും 300 രൂപ പ്രത്യേകമായി നല്‍കണം. ഇംപ്രൂവ്‌മെന്റ്, കംപാര്‍ട്ട്‌മെന്റ്, പരീക്ഷകള്‍ക്കും 300 രൂപയാണ് ഫീസ്. 100 രൂപയാണ് പ്രാക്ടിക്കല്‍ പരീക്ഷക്ക് നല്‍കേണ്ടത്. ഫെബ്രുവരി 15ന് ആരംഭിച്ച് ഏപ്രില്‍ 10ന് തീരുന്ന രീതിയിലാണ് പരീക്ഷ ഷെഡ്യൂള്‍

Related posts

ബിഷപ്പ് ഫ്രാങ്കോ കേസ്; വിധി ആശങ്കയുണ്ടാക്കുന്നതെന്ന് വനിതാ കമ്മീഷന്‍

Aswathi Kottiyoor

രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ പുതുവർഷത്തിൽ ഉയരും

Aswathi Kottiyoor

നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാൻ- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox