24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കാക്കി പാന്‍റ്സും ക്രീം ഷര്‍ട്ടില്‍ താമര ചിഹ്നവും; പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം
Uncategorized

കാക്കി പാന്‍റ്സും ക്രീം ഷര്‍ട്ടില്‍ താമര ചിഹ്നവും; പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി സ്റ്റാഫുകൾക്ക് പുതിയ യൂണിഫോം . ക്രീം നിറത്തിലുള്ള ജാക്കറ്റും ഷർട്ടും കാക്കി പാന്‍റ്സുമാണ് പുതിയ യൂണിഫോം. ഷർട്ടിൽ പിങ്ക് നിറത്തിൽ താമര ചിഹ്നവുമുണ്ട്. പാർലമെന്‍റ് സുരക്ഷാ ജീവനക്കാരന് നീല സഫാരി സ്യൂട്ടാണ് യൂണിഫോം.

പുതിയ യൂണിഫോമിൽ ഇരുസഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും. കൂടാതെ ടേബിൾ ഓഫീസ്, നോട്ടീസ് ഓഫീസ്, പാർലമെന്‍ററി റിപ്പോർട്ടിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്. എല്ലാ വനിതാ ഓഫീസർമാർക്കും പുതിയ ഡിസൈനിലുള്ള സാരികൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെങ്കിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൂടിയായതിനാല്‍ ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കാമെന്നാണ് സൂചന.

Related posts

കാലവർഷം പിൻമാറി, ഇനി തുലാവർഷത്തിന്റെ വരവാണ്! തിരുവനന്തപുരത്ത് മഴ പെയ്യും, യെല്ലോ അലർട്ട്

Aswathi Kottiyoor

മകള്‍ താല്‍പര്യമില്ലാത്ത വിവാഹം ചെയ്തു; മരുമകന്റെ മാതാപിതാക്കളെ വെട്ടിപരിക്കേല്‍പ്പിച്ചു

ഡിസംബറോടെ കേരളത്തിന്‍റെ കട പൂട്ടുന്ന അവസ്ഥ,അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെ.സുധാകരന്‍

Aswathi Kottiyoor
WordPress Image Lightbox