24.2 C
Iritty, IN
July 20, 2024
  • Home
  • Kerala
  • കൊച്ചിൻ ക്യാൻസർ സെന്ററിന് 
ഉപകരണങ്ങൾ വാങ്ങാൻ 204 കോടി
Kerala

കൊച്ചിൻ ക്യാൻസർ സെന്ററിന് 
ഉപകരണങ്ങൾ വാങ്ങാൻ 204 കോടി

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന് ഉപകരണങ്ങൾ വാങ്ങാൻ 204 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിച്ചു. കഴിഞ്ഞദിവസം ചേർന്ന കിഫ്ബി ബോർഡ്‌, ക്യാൻസർ സെന്ററിന്റെ ആവശ്യം അംഗീകരിച്ചു. കെട്ടിടനിർമാണത്തിന് 2016ൽ 230 കോടി അനുവദിച്ചതുൾപ്പെടെ 434 കോടിയുടെ കിഫ്ബി സഹായമാണ് ഇതോടെ ക്യാൻസർ സെന്ററിന് ലഭിക്കുന്നത്.

ക്യാൻസർ സെന്ററിന് രോഗനിർണയം, ചികിത്സ എന്നീ ആവശ്യങ്ങൾക്ക്‌ നൂതന ഉപകരണങ്ങൾക്കായി 2016ൽ 143 കോടി രൂപയാണ്‌ വകയിരുത്തിയത്. ഉപകരണവിലയിൽ വർധനയുണ്ടായത് പരിഗണിച്ച് 61 കോടി രൂപകൂടി വർധിപ്പിച്ച് 204 കോടി രൂപ അനുവദിക്കണമെന്നായിരുന്നു ക്യാൻസർ സെന്ററിന്റെ ആവശ്യം. കിഫ്ബി ആറുമാസ ഇടവേളകളിൽ 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെ മൂന്നുതവണകളായാണ് തുക അനുവദിക്കുക. റേഡിയേഷൻ തെറാപ്പി മെഷീൻ, എംആർഐ, സിടി, പെറ്റ് സിടി സ്കാനിങ് മെഷീനുകൾ, വെന്റിലേറ്ററുകൾ, ശീതീകരിച്ച ഫാർമസി മുറി, വിവിധ ആവശ്യങ്ങൾക്കുള്ള മോണിറ്ററുകൾ തുടങ്ങിയ ഉപകരണങ്ങളാണ് വാങ്ങുന്നത്. നേരത്തേ ക്യാൻസർ സെന്റർ കെട്ടിടനിർമാണം, ലിഫ്റ്റ്, ഫർണിച്ചർ, വൈദ്യുതി, വെള്ളം, അനുബന്ധസൗകര്യം എന്നിവയൊരുക്കാൻ 230 കോടി രൂപ കിഫ്ബി ഫണ്ടിൽനിന്ന്‌ അനുവദിച്ചിരുന്നു.

കെട്ടിടനിർമാണം അവസാനഘട്ടത്തിലാണ്. 16 ലിഫ്റ്റുകളുള്ളതിൽ എട്ടെണ്ണം സ്ഥാപിച്ചു. റേഡിയേഷൻ ബങ്കർ സ്ഥാപിച്ചു. ഈ വർഷം അവസാനത്തോടെ സെന്ററിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ.

Related posts

റേഷൻ വിതരണം: ക്രമീകരണങ്ങൾ 25 വരെ തുടരും

Aswathi Kottiyoor

കു​റ​യാ​തെ കോ​വി​ഡ്, ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ; കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ

Aswathi Kottiyoor

കോവളം ബീച്ചിൽ തെരുവുനായ്ക്കളുടെ കൂട്ടമരണത്തിന് കാരണം വെെറസ് ബാധ.

Aswathi Kottiyoor
WordPress Image Lightbox