22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഈ പാലം കടക്കാൻ ചെളിപ്പുഴ കടക്കണം
Kerala

ഈ പാലം കടക്കാൻ ചെളിപ്പുഴ കടക്കണം

ഇരിട്ടി: കാല്നടയാത്രക്കാർക്ക് ഇരിട്ടി പുതിയപാലം കടക്കാൻ ചെളിപ്പുഴ കടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. മഴപെയ്യുമ്പോൾ മുട്ടോളം ചെളിവെള്ളം നിറഞ്ഞ് നടപ്പാത കടക്കാൻ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. മഴ നിന്നാലും ദിവസങ്ങളോളം കെട്ടി നിൽക്കുന്ന ചെളിയും വെള്ളവും കടന്നു പോവുക എന്നത് ഒരു സാഹസമായി മാറിയിരിക്കയാണ്. ഇരു ഭാഗത്തും നടപ്പാത ഉണ്ടെങ്കിലും ഇരിട്ടിയിൽ നിന്നും അക്കരയിലേക്കു പോകുന്ന ഇടതുവശത്തെ നടപ്പാതയാണ് ഏറെ ദുഷ്ക്കരം. നടപ്പാതയിൽ ടൈലുകൾ പതിച്ചിട്ടുണ്ടെങ്കിലും നിർമ്മാണത്തിലെ അപാകതമൂലമാണ് മദ്ധ്യഭാഗത്ത് ഏതാണ്ട് അഞ്ച് മീറ്ററോളം നീളത്തിൽ വെള്ളവും ചെളിയും നിറയാൻ ഇടയാക്കുന്നത്. അതികൃതർ ഇടപെട്ട് ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് ഇ തുവഴി നിത്യവും കടന്നു പോകുന്ന കാൽനടയാത്രക്കാർ ആവശ്യപ്പെടുന്നത്.

Related posts

വേനലവധി ക്ലാസുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി ദീർഘിപ്പിച്ചു

Aswathi Kottiyoor

ഓണവിപണി: രണ്ട് ദിവസത്തിൽ 1196 പരിശോധനകൾ നടത്തി

Aswathi Kottiyoor
WordPress Image Lightbox