22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ദേശീയ വിദ്യാഭ്യാസ നയം:കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുന്നു; വി ശിവൻകുട്ടി
Kerala

ദേശീയ വിദ്യാഭ്യാസ നയം:കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുന്നു; വി ശിവൻകുട്ടി

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായി കേന്ദ്രം ഒഴിവാക്കിയ പാഠഭാ​ഗങ്ങൾ കേരളം പഠിപ്പിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം. പ്ലസ് വൺ, പ്ലസ് ടൂ പാഠഭാ​ഗങ്ങളിൽ ​ഗാന്ധി വധം, ​​ഗുജറാത്ത് കലാപം എന്നീ പാഠഭാ​ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കിയ പാഠങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനം പാഠപുസ്തകം തയ്യാറാക്കി എന്നും വിദ്യാഭ്യാസമന്ത്രി ഇന്ന് സഭയിൽ പറഞ്ഞു. കേരളത്തിന് ഒരു പാരമ്പര്യമുണ്ടെന്നും അതിൽ നിന്ന് കൊണ്ട് മാത്രമേ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സാധിക്കൂ എന്നും ശിവൻകുട്ടി വ്യക്തമാക്കി.

ഗാന്ധിവധവും മുഗൾരാജാക്കൻമാരുടെ ഭരണകാലവും ​ഗുജറാത്ത് കലാപവും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ട കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു പാഠപുസ്തകം ഉണ്ടാക്കി. ഇത്തരത്തിലൊരു പാഠപുസ്തകം ഇന്ത്യയിലെവിടെയെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അത് കേരളത്തിലാണെന്നും അഭിമാനത്തോടെ പറയുന്നുവെന്ന് ശിവൻകുട്ടി വ്യക്തമാക്കി. ഈ പാഠപുസ്തകം കേരളത്തിൽ കുട്ടികൾക്ക് പഠിച്ച് പരീക്ഷയെഴുതി മാർക്ക് വാങ്ങാനുള്ളതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു

Related posts

ലഹരിയുടെ പക്ഷികൾ കവർന്നെടുത്ത മലയോര മേഖല.

Aswathi Kottiyoor

യുഎസിലെ പണപ്പെരുപ്പം 39 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍: ഇന്ത്യയെ എപ്രകാരം ബാധിക്കും?.

Aswathi Kottiyoor

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു*

Aswathi Kottiyoor
WordPress Image Lightbox