26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • അഴിമതി കേസിൽ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്റ്
Uncategorized

അഴിമതി കേസിൽ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്റ്

ആന്ധ്രാപ്രദേശ്: നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു ജാമ്യം നിഷേധിച്ചു. വിജയവാഡാ എ.എസി.ബി പ്രത്യേക കോടതി നായിഡുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ടി.ഡി.പി പ്രവർത്തകരുടെ പ്രതിഷേധം തുടരുന്ന ആന്ധ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 23-ാം തിയതി വരെയാണ് റിമാൻഡിൽ വിട്ടിരിക്കുന്നത്. ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി ടിഡിപി. അഡ്വ. സിദ്ധാർഥ് ലൂത്ര തന്നെ ഹൈക്കോടതിയിലും നായിഡുവിന് വേണ്ടി ഹാജരാകും.

അഴിമതി കേസിൽ നായിഡുവിനന്റെ പങ്കു തെളിയിക്കുന്ന രേഖകൾ കൃത്യമായി ലഭിച്ചു എന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇതിൽ ഇടനിലക്കാരനായി നിൽക്കുന്നത് ചന്ദ്രബാബുവിന്റെ മകനായ ലോകേഷിന്റെ സുഹൃത്താണെന്നും പറയുന്നുണ്ട്. അതിനാൽ ഈ പണം ഓളിപ്പിച്ചത് എവിടെയാണെന്ന് അറിയാൻ നായിഡുവിനെ വീണ്ടും 15 ​ദിവസം സി.ഐ.ഡി കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത് 14 ദിവസമാക്കിയാണ് കോടതി ഇപ്പോൾ ജു‍ഡീഷ്യൽ കസ്റ്റഡിയിലേക്ക് നായിഡുവിനെ അയച്ചത്.

2021 ഡിസംബർ മാസത്തിൽ പൊലീസ് സമർപ്പിച്ച എഫ് ഐ ആറിൽ ചന്ദ്ര ബാബു നായിഡുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രതികാരം പുലർത്തിയാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും അഡ്വ. സിദ്ധാർഥ് ലൂത്ര ആരോപിച്ചു. എന്നാൽ വകുപ്പ് സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോൾ അഴിമതിയുടെ സൂത്രധാരൻ നായിഡു ആണെന്ന് തെളിഞ്ഞെന്നും അതുകൊണ്ടാണ് ഉടൻ അറസ്റ്റ് ചെയ്‌തതെന്നും സിഐഡി കോടതിയിൽ വ്യക്തമാക്കി

Related posts

നാട്ടുകാരും പഞ്ചായത്തും ഇടപെട്ടു; സർവ്വേ നടത്താനാകാതെ റവന്യൂവകുപ്പ് ഇന്നും മടങ്ങി

Aswathi Kottiyoor

ഓവർടേക്ക് ചെയ്തത് വൈരാഗ്യത്തിന് കാരണമായി; യുവാവിനെ മർദ്ദിച്ച് ആഭരണങ്ങൾ കവർന്നു; പ്രതികൾ പിടിയിൽ

Aswathi Kottiyoor

2025ഓടെ അതിദാരിദ്രം ഇല്ലാത്ത സംസ്ഥാനമാകും കേരളം: മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox