• Home
  • Uncategorized
  • ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം; ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും.
Uncategorized

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം; ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും.

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഇന്ന് ‘ഒരുഭാവി’ എന്ന വിഷയത്തില്‍ പ്രത്യേക ചര്‍ച്ചനടക്കും. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും.ഇതിനു മുന്നോടിയായി രാവിലെ എട്ടുമണിക്കു രാഷ്ട്രത്തലവന്‍മാര്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തും.

പത്തര മുതല്‍ പന്ത്രണ്ടര വരെ നീണ്ടുനില്‍ക്കുന്ന മൂന്നാം സെഷനോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാം ജി20 ഉച്ചകോടിക്ക് സമാപനമാകും. അടുത്ത വർഷം അധ്യക്ഷപദവി അലങ്കരിക്കുന്ന ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റൺ കൈമാറും. സമ്മേളനത്തിന്റെ സ്മരണയ്ക്കായി രാഷ്ട്രത്തലവന്മാർ വൃക്ഷത്തെ നടും. പിന്നാലെ വിവിധ രാജ്യ തലവന്മാരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.അമേരിക്കയടക്കം ആറ് രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം ഉഭയകക്ഷി ചര്‍ച്ചനടത്തിയിട്ടുണ്ട്.

ഇതിനിടെ വിവിധ ലോകനേതാക്കള്‍ ഡല്‍ഹിയിലുള്ള ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് അക്ഷര്‍ഥാം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും.സംയുക്ത പ്രസ്താവന സമവായത്തിലെത്തി ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ ഇറക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് ഏറെ നേട്ടമായി.

Related posts

​ഗവർണറും മുഖ്യമന്ത്രിയും റിപ്പബ്ലിക് ദിന വേദിയിൽ; പതാക ഉയർത്തി ​ഗവർണർ, ജില്ലകളിൽ മന്ത്രിമാരും പതാക ഉയർത്തി

Aswathi Kottiyoor

പാലാരിവട്ടത്ത് അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

Aswathi Kottiyoor

ഫ്ലാറ്റിൽ പൊലീസ്, ഗുണ്ടകളെ വിട്ട് തല്ലുമെന്ന് ഭീഷണി, 25 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ സാഹസികമായി പൊക്കി

WordPress Image Lightbox