24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ശ്രീലങ്കയ്ക്കിരെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിന് ടോസ്; ഒരു മാറ്റവുമായി ഷാക്കിബും സംഘവും
Uncategorized

ശ്രീലങ്കയ്ക്കിരെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിന് ടോസ്; ഒരു മാറ്റവുമായി ഷാക്കിബും സംഘവും

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയുടെ ആദ്യ മത്സരമാണിത്. ബംഗ്ലാദേശ് ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ബംഗ്ലാദേശിന് ജയിക്കേണ്ടത് അനിവാര്യമാണ്. പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ബംഗ്ലാദേശ് ഇറങ്ങിയത്. അഫീഫ് ഹുസൈന് പകരം നസും അഹമ്മദ് ടീമിലെത്തി. ശ്രീലങ്ക മാറ്റമൊന്നും വരുത്തിയിട്ടില്ല.

ശ്രീലങ്ക: പതും നിസ്സങ്ക, ദിമുത് കരുണാര്തനെ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത്ര അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, കശുന്‍ രജിത, മതീഷ പതിരാന.
ബംഗ്ലാദേശ്: മുഹമ്മദ് നെയിം, മെഹിദി ഹസന്‍ മിറാസ്, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുര്‍ റഹീം, ഷമീം ഹുസൈന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുല്‍ ഇസ്ലാം, ഹസന്‍ മഹ്‌മൂദ്, നസും അഹമ്മദ്.

Related posts

ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിൻസിപ്പാൾ, പാടുന്നതിനിടെ മൈക്ക് പിടിച്ച് വാങ്ങി, പിണങ്ങി വേദിവിട്ട് സംഗീത പ്രതിഭ

Aswathi Kottiyoor

പുല‍ര്‍ച്ചെ കേരളത്തിൽ നിന്ന് പുറപ്പെടേണ്ട മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ കൂടി റദ്ദാക്കി

ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി പത്തനംതിട്ട കളക്ടർ, മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം

Aswathi Kottiyoor
WordPress Image Lightbox