24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഗതാഗതനിയമ ലംഘനം: ഡ്രോൺ കാമറകളും ഉപയോഗിക്കും
Kerala

ഗതാഗതനിയമ ലംഘനം: ഡ്രോൺ കാമറകളും ഉപയോഗിക്കും

സംസ്ഥാനത്ത്‌ ഗതാഗതനിയമ ലംഘനം കണ്ടെത്താൻ എഐ കാമറകൾക്കുപുറമേ ഡ്രോൺ കാമറകളും പരീക്ഷിക്കാൻ ആലോചിക്കുന്നതായി ട്രാൻസ്‌പോർട്ട്‌ കമീഷണർ എസ്‌ ശ്രീജിത് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. പരീക്ഷണാർഥം ഓരോ ജില്ലയിലും 10 ഡ്രോൺ കാമറകൾ ഉപയോഗിക്കാനാണ്‌ ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്‌. ഇതിനായി സർക്കാരിന്‌ നിർദേശം കൈമാറി.

എഐ കാമറകൾ എവിടെയുണ്ടെന്ന്‌ ആപ് വഴി മനസ്സിലാക്കി അവിടെമാത്രം സുരക്ഷ അനുസരിച്ച്‌ വാഹനം ഓടിക്കുകയും മറ്റിടങ്ങളിൽ നിയമലംഘനം നടത്തുകയും ചെയ്യുന്നവരെ കണ്ടുപിടിക്കാനാണ്‌ ഡ്രോണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അപകടങ്ങൾ വരുത്തുന്നവരിൽനിന്ന്‌ കൂടുതൽ ഇൻഷുറൻസ്‌ പ്രീമിയം ഈടാക്കുന്നതിനെക്കുറിച്ച്‌ ഇൻഷുറൻസ്‌ കമ്പനികളുമായി ചർച്ചകൾ നടന്നുവരികയാണെന്നും എസ്‌ ശ്രീജിത് പറഞ്ഞു.

Related posts

കേരളത്തില്‍ കാലവര്‍ഷം എത്തി: കോഴിക്കോട് ഇന്ന് ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെലോ അലര്‍ട്ട്

Aswathi Kottiyoor

സം​സ്ഥാ​ന​ത്തു നി​ല​വി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും; കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല

Aswathi Kottiyoor

വോ​ട്ടെ​ണ്ണ​ല്‍: ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സൗ​ക​ര്യം

WordPress Image Lightbox